
പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും അപകടമരണം സംബന്ധിച്ച കേസില്‍ അന്വേഷണം സി.ബി.ഐക്ക്. ഇരുവരുടെയും മരണത്തിനിടയാക്കിയ യാത്രയില്‍ വാഹനം ഓടിച്ചത് ആരാണെന്നത് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങാനാണ് സിബിഐയുടെ ആലോചന. അപകടം ആസൂത്രിതമെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കേസ് സി.ബി.ഐയില്‍ എത്തിയത്. വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നും അപകടത്തില്പെടുത്തിയതിന് ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്ജുന് ഒരാഴ്ച മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. പ്രകടമായ ഈ സംശയം ദുരീകരിച്ചുകൊണ്ട് അന്വേഷണം തുടങ്ങാനാണ് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന്റെ ആലോചന. അപകടത്തെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി കലാഭവന്‍ സോബിയും രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തിലെ പ്രതി സരിത്തിനെ അപകടസമയത്ത് റോഡില്‍ കണ്ടെന്നാണ് ആരോപണം.
അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന ആക്ഷേപം അന്വേഷിക്കണമെന്ന് ബാലഭാസ്കറിന്റെ പിതാവ് സി.കെ. ഉണ്ണി ആവശ്യപ്പെട്ടു.
.