
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ വിവാഹിതയായി. ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ. പി.എ. മുഹമ്മദ് റിയാസാണ് വരന്. ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്. ലളിതമായ ചടങ്ങുകളോടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വിവാഹം നടന്നത്. ചടങ്ങില്‍ ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
ബംഗളൂരു ആസ്ഥാനമായ ഐ.ടി കംപനിയായ എക്സാ ലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ആണ് വീണ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2