കോവിഡ് വ്യാപിക്കാന്‍ കാരണം അലംഭാവവും വിട്ടുവീഴ്ചയുമാണെന്ന് മുഖ്യമന്ത്രി


Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇത്തരത്തില്‍ രോഗം വ്യാപിക്കാന്‍ കാരണം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്‌ബോള്‍ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിരുന്നുവെന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ജാഗ്രത കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അലംഭാവമായി മാറി. അത് രോഗം പടരുന്നതിന് ഇടയാക്കി. മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഏറ്റവും പ്രധാനം ക്വാറന്റീനില്‍ കഴിയേണ്ടവര്‍ കൃത്യമായി കഴിയണമെന്നുള്ളതാണ്. ശാരീരിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഒരു വിട്ടുവീഴ്ചയും ഇതിലുണ്ടാകരുതെന്നും മുഖ്യമന്ത്രി.
വിട്ടുവീഴ്ചയും അലംഭാവവും പലസ്ഥലങ്ങളിലുമുണ്ടായി. ഇതില്‍ മാറ്റം വരുത്തണം. കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനമാണ്. ഈ മുന്‍കരുതല്‍ മുമ്ബ് നല്ലരീതിയില്‍ സ്വീകരിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം ഉണ്ടാകുന്നതിന് ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓര്‍ക്കണമെന്നും മുഖ്യന്ത്രി പറഞ്ഞു. ഉത്തരവാദികളോരോരുത്തരും അത് ഓര്‍ക്കുന്നത് നല്ലതാണ്. ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ നീങ്ങാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണം.
തിരുവനന്തപുരമടക്കം പല നഗരങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാകാത്ത അവസ്ഥയാണ്, രോഗം പിടിപെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം അനുദിനം വര്‍ധിക്കന്നു. പോലീസുകാര്‍ മരിക്കുന്നു. കൈക്കുഞ്ഞുങ്ങള്‍ക്കും രോഗബാധ. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുന്നേറുകയാണ് വൈറസ്.
മറ്റ് സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നു പിടിച്ച ആദ്യഘട്ടത്തില്‍, കേരളത്തില്‍ വ്യാപനത്തിന്റെ തോത് വളരെ കുറവായിരുന്നു. വൈറസിനെ കേരളം പിടിച്ചുകെട്ടിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മോഡല്‍ എങ്ങും വാഴ്ത്തി പാടി. അധികം താമസിക്കാതെ എല്ലാം താളം തെറ്റിയെന്ന് പാടിയവര്‍ക്കു തന്നെ പറയേണ്ടി വന്നു. നൂറും അഞ്ഞൂറും ആയിരവും കടന്നാണ് സംസ്ഥാനത്ത് ദിനംപ്രതി രോഗബാധിതരുടെ എണ്ണം. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ തുറന്നുപറച്ചിലുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close