പി.പി.ഇ കിറ്റ് എന്ന ആശയം നേരത്തെ പ്രവാസികള്‍ മുന്നോട്ടുവെച്ചതാണ്; ഒടുവില്‍ പി.പി.ഇ കിറ്റ് എന്ന നിര്‍ദേശം തന്നെ സര്‍ക്കാര്‍ സ്വീകരിച്ചു


Spread the love

കോവിഡ് പ്രതിരോധത്തിന് ഭാഗമായി വിമാനയാത്രക്ക് മുന്‍പ് കോവിഡ് പരിശോധന ഗള്‍ഫില്‍ പ്രായോഗികമല്ലെന്നും പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള നിര്‍ദേശം പ്രവാസികള്‍ നേരത്തെ സര്‍ക്കാരിന് മുന്നില്‍ വെച്ചതാണ്. എന്നാല്‍ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ നിഷേധിച്ചു എന്ന് പ്രവാസികള്‍. സൗദിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ മന്ത്രി കെ.ടി ജലീല്‍ തള്ളിക്കളഞ്ഞു. ഒടുവില്‍ പിപിഇ കിറ്റ് എന്ന നിര്‍ദേശം സര്‍ക്കാരിന് സ്വീകരിക്കേണ്ടി വരികയായിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാണ്. വിദേശത്തുനിന്നു വരുന്ന പ്രവാസികള്‍ നടത്തേണ്ട കോവിഡ് പരിശോധന, പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ നടപ്പില്‍വരും. ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ടെസ്റ്റ് നടത്തുന്നതിന് ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. യാത്രാ സമയത്തിന് 72 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് നടത്തണം. ടെസ്റ്റിന്റെ സാധുത 72 മണിക്കൂറായിരിക്കണം. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിര്‍ത്തി കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത യാത്രക്കാര്‍ രോഗലക്ഷണമില്ലെങ്കില്‍കൂടി ഇവിടെയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. പോസിറ്റീവാകുന്നവര്‍ ആര്‍ടി പിസിആര്‍, ജീന്‍ എക്‌സ്പ്രസ്, ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് റിസള്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണം. എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവരും എന്‍ 95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്. കൈയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. പിപിഇ കിറ്റ് ധരിക്കണം.
കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തില്‍ എത്തിയാല്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണം. യാത്രക്കാരുടെ പിപിഇ കിറ്റ്, കയ്യുറ, മാസ്‌ക് എന്നിവ വിമാനത്താവളത്തില്‍ വച്ച് സുരക്ഷിതമായി നീക്കും. എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റിന് സൗകര്യം ഒരുക്കും. സര്‍ക്കാര്‍ നിബന്ധന ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. ഇക്കാര്യങ്ങള്‍ വിദേശ മന്ത്രാലയത്തെയും എംബസികളെയും അറിയിക്കും. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് എന്‍ഒസി നല്‍കണം. എന്നാല്‍ അപേക്ഷ നല്‍കുമ്‌ബോഴുള്ള വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്മതപത്രത്തിനുള്ള അപേക്ഷ ഏഴ് ദിവസം മുന്‍പ് നോര്‍ക്കയില്‍ ലഭിക്കണം. എല്ലാ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close