സിനിമാ മോഖലയിലെ അധോലോക സാന്നിധ്യം അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്


Spread the love

ബെംഗളൂരു: താരങ്ങള്‍ പങ്കെടുത്ത പാര്‍ട്ടികളില്‍ അധോലോകത്തിന്റെ സജീവസാന്നിധ്യമെന്ന് സംശയം. കന്നട താരങ്ങള്‍ക്കായി ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന വിരേന്‍ ഖന്നയുടെ ഫോണില്‍നിന്ന് ഗുണ്ടാ നേതാക്കളുടെ ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ ചിലര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
ഇതേത്തുടര്‍ന്ന് നഗരത്തിലെ ഗുണ്ടാ തലവന്മാര്‍ക്കായി ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) തിരച്ചില്‍ ശക്തമാക്കി. ലഹരിയിടപാടിനെക്കുറിച്ചുള്ള അന്വേഷണം മൂന്നായി തിരിച്ചിരിക്കുകയാണ് സിസിബി. പാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നവര്‍, ലഹരിമരുന്നെത്തിക്കുന്നവര്‍, ശൃംഖലയെ നിയന്ത്രിക്കുന്നവര്‍ എന്നിങ്ങനെ ലാക്കാക്കിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
നഗരത്തിലെ 5 പബ്ബുകളില്‍ സിസിബി നടത്തിയ റെയ്ഡില്‍ ലഹരി ഇടപാടുകള്‍ നടന്നിരുന്നതായി തെളിവു ലഭിച്ചതായി ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. പബ്ബുകളും റസ്റ്ററന്റുകളും രാത്രിയോടെ അടയ്ക്കുന്നതിനാല്‍ ഇത്തരം പാര്‍ട്ടികള്‍ നഗരപ്രാന്തങ്ങളിലെ ഫാം ഹൗസുകളിലേക്കും അപ്പാര്‍ട്‌മെന്റുകളിലേക്കും മാറ്റാറുണ്ട്. അനാശാസ്യ പ്രവര്‍ത്തനവും ഇതിന്റെ ഭാഗമായിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close