കൊറോണ ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കി ഡല്‍ഹി സര്‍ക്കാര്‍


Spread the love

കൊറോണ ബാധിച്ച് മരിച്ച ഡോക്ടര്‍ ജോഗീന്ദര്‍ ചൗധരിയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. തിങ്കളാഴ്ച ഒരു കോടിയുടെ ചെക്ക് ജോഗീന്ദറിന്റെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൈമാറി. ഡോ. ബാബ സാഹേബ അംബേദകര്‍ ആശുപത്രിയിലെ ഡോകടറായിരുന്നു ഡോക്ടര്‍ ജോഗീന്ദര്‍ ചൗധരി. ‘സ്വന്തം ജീവന്‍ പണയം വച്ചാണ് ഡോ. ജോഗീന്ദര്‍ ചൗധരി രോഗികളെ സേവിച്ചതെന്നും സാധ്യമായ എല്ലാ സഹായവും കുടുംബത്തിന് ചെയ്ത് കൊടുക്കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
കൊറോണ രോഗികളെ ചികിത്സിച്ചിരുന്ന ജോഗീന്ദറിന് ജൂണ്‍ 27നാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന്, ഇദ്ദേഹത്തെ ആദ്യം ലോക നായക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ സിംഗ്രോളി സ്വദേശിയായ ജോഗീന്ദര്‍ ചൗധരി കഴിഞ്ഞ നവംബറിലാണ് അംബേദ്കര്‍ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ ചേര്‍ന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close