തിരുവനന്തപുരത്ത് ടിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ജില്ലാ ഭരണകൂടം


Spread the love

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജനം വലഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ജില്ലാ ഭരണകൂടം. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. 10 ജനകീയ ഹോട്ടലുകള്‍ തുറക്കും. പലചരക്ക്, പാല്‍, പച്ചക്കറി തുടങ്ങിയവ വാങ്ങാന്‍ സമീപത്തെ കടയില്‍ പോകാം. എന്നാല്‍ സാക്ഷ്യപത്രം വേണം.മരുന്നുകളും സമീപത്തെ മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങാം. അവശ്യസാധന വിതരണം അടിയന്തര ഘട്ടത്തില്‍ മാത്രമായിരിക്കും. മെഡിക്കല്‍ കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും. അടിയന്തര ആവശ്യത്തിന് പൊലീസിനെ വിളിക്കാം, നമ്ബര്‍ 9497900999. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101എന്ന നമ്ബറിലും വിളിക്കാം. അനാവശ്യമായി റോഡിലിറങ്ങിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹനയാത്ര അനുവദിക്കില്ല. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളും പൂര്‍ണമായും അടച്ചിട്ടാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടണണോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close