വളര്‍ത്തുപൂച്ചയുടെ സമ്മാനം കണ്ട് ഞെട്ടി വീട്ടുകാര്‍


Spread the love

ഓമനിച്ച് വളര്‍ത്തുന്ന പൂച്ചക്കുട്ടി എന്ത് കുസൃതി കാട്ടിയാലും വീട്ടുകാര്‍ ഒന്നുംപറയാറില്ല. ചില പൂച്ചകള്‍ പുറത്തുനിന്ന് എന്തെങ്കിലും സാധാനങ്ങള്‍ കടിച്ച് വീട്ടില്‍ കൊണ്ട് വരും. അത്തരത്തില്‍ ഫ്‌ലോറിഡയില്‍ താമസിക്കുന്ന ഒരു കുടുംബത്തിന് വളര്‍ത്തുപൂച്ച നല്‍കിയ സമ്മാനം കണ്ട് കുടുംബം ഞെട്ടിയിരിക്കുകയാണ്. പൂച്ച കടിച്ചുകൊണ്ടുവന്നത് ഒരു ഇരട്ടത്തലയന്‍ പാമ്പിനെയാണ്.
തന്റെ പൂച്ച ഗെയ്റ്റിലെ ചെറിയ വാതിലിലൂടെ കടന്നുവന്നു മുറ്റത്തെ കാര്‍പ്പറ്റില്‍ പാമ്പിനെ കൊണ്ടുവച്ചുവെന്ന് ഉടമ പറയുന്നു. ‘അവള്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ കൊണ്ട് വരാറുണ്ട്. ആദ്യം തമാശ പോലെ തോന്നിയെങ്കിലും സമ്മാനം കണ്ടപ്പോള്‍ അത്ഭുതപ്പെടാതിരിക്കാന്‍ സാധിച്ചില്ല. ‘അവള്‍ തീര്‍ച്ചയായും ഒരു സാഹസിക പൂച്ചയാണ്’, എന്നാണ് വീട്ടുടമ പറയുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close