ഒമനിച്ച് വളര്‍ത്തിയ പൂച്ചക്കുട്ടിയെ കണ്ട് ഞെട്ടി വീട്ടുകാര്‍


Spread the love

ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കണ്ട പൂച്ചക്കുട്ടിയെ ആറായിരം യൂറോ കൊടുത്ത് കുറച്ച് നാള്‍ മുമ്പാണ് വാങ്ങിയത്. ഫ്രാന്‍സിലെ ലെ ഹാവെ നഗരത്തില്‍ നിന്നുള്ള ദമ്ബതികളാണ് പൂച്ചക്കുട്ടിയെ വാങ്ങിയത്. ആഫ്രിക്കന്‍ പുല്‍മേടുകളില്‍ സാധാരണയായി കണ്ടുവരുന്ന സാവന്ന കാറ്റ് എന്ന പ്രത്യേകയിനം പൂച്ചക്കുട്ടിയായിരുന്നു അത്. മൂന്ന് മാസം മാത്രമേ അതിനപ്പോള്‍ പ്രായമുണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിച്ച് പാലും പഴവുമൊക്കെ കൊടുത്ത് ഇരുവരും പൂച്ചക്കുട്ടിയെ ഓമനിച്ച് തുടങ്ങി. എന്നാല്‍, ഓരോ ദിവസം കഴിയുന്തോറും പൂച്ചക്കുട്ടിയുടെ ശബ്ദത്തില്‍ ഒരു വ്യത്യാസം തോന്നിത്തുടങ്ങി. ഗാംഭീര്യമുള്ള ഒരു മുരള്‍ച്ചയൊക്കെ വന്നു തുടങ്ങി. പൂച്ചക്കുട്ടിയുടെ കാര്യത്തില്‍ സംശയം വന്നതോടെ ദമ്ബതികള്‍ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ ശരിക്കും ഞെട്ടിയത്. പൂച്ചക്കുഞ്ഞാണെന്ന് കരുതി ഇതുവരെ തങ്ങള്‍ താലോലിച്ചിരുന്നത് ഉഗ്രനൊരു കടുവക്കുഞ്ഞിനെയായിരുന്നു. സുമാത്രന്‍ ഇനത്തില്‍പെട്ട കടുവക്കുഞ്ഞായിരുന്നു അത്. പൂച്ചക്കുഞ്ഞാണെന്ന് കരുതി കടുവക്കുഞ്ഞിനെ വാങ്ങിയ ദമ്ബതികളെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.കടുവക്കുഞ്ഞിനെ വന്യജീവി സംരക്ഷണ വിഭാഗത്തിന് കൈമാറുകയും ചെയ്തു.വന്യമൃഗങ്ങളെ വില്‍ക്കുന്ന സംഘത്തിനായി രണ്ട് വര്‍ഷത്തോളമായി അന്വേഷണത്തിലായിരുന്ന പോലീസ് ഒമ്ബത് പേരെയാണ് ഇതേ തുടര്‍ന്ന് അറസ്റ്റ് ചെയ്്തത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close