സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം… ആളിക്കത്തുകയാണ് നേതാക്കള്‍


Spread the love

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ ആളിക്കത്തുകയാണ്. ഓരോ നേതാക്കളുടെയും പ്രതികരണം സംസ്ഥാനത്തെ മുഴുവന്‍ തീ പരടര്‍ത്തുന്ന തരത്തിലാണ്. ഒരു വിഭാഗം അട്ടിമറിയാണെന്നും മറു വിഭാഗം ഷോര്‍ട്ട് സര്‍കൃൂട്ടാണെന്നും ഉറച്ച നിലപാടിലാണ്. ഇതിനിടയില്‍ നട്ടം തിരിഞ്ഞ അവസ്ഥയില്‍ അന്വേഷണ ഏജന്‍സിയും. അട്ടിമറിയല്ലെന്നും ഷോട്ട്‌സര്‍ക്യൂട്ടാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. അട്ടിമറിയെന്ന നാണംകെട്ട പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും മന്ത്രി പറയുന്നു.
അതേ സമയം തീപ്പിടിത്തം അട്ടിമറിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് എങ്ങിനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രതിപക്ഷത്തിനെതിരെ മന്ത്രി വാളെടുക്കുകയാണ്. അട്ടിമറിയല്ലെങ്കില്‍ എന്തിനാണ് അന്വേഷണം. ഇതിലെ സത്യം പുറത്തുവരില്ലെന്നും ഇത് സ്വാഭാമികമായ തീപ്പിടിത്തമായി മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം അട്ടിമറിയാണെന്നതില്‍ ഉറച്ചു നില്‍ക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ചില ഫയലുകള്‍ നശിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറയുന്നു. ചില ഫയലുകള്‍ക്ക് ബാക്ക്അപ്പ് ഫയലുകള്‍ ഇല്ല ഇങ്ങനെയുള്ളവയാണ് കത്തിച്ചത്. കൂടാതെ ഇതിന്റെ മറവില്‍ ചില ഫയലുകള്‍ മാറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സെക്രട്ടേറിയറ്റിലേക്ക് എത്തിയ ജനപ്രതിനിധികളെയും മാധ്യമങ്ങളെയും തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പട്ടു. ഇതിനിടെ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. ഈ സെക്ഷനിലെ മുഴുവന്‍ ഫയലുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഭാഗീകമായി നശിച്ച ഫയലുകള്‍ സ്‌കാന്‍ ചെയ്തും സൂക്ഷിക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരുടെ ഫയല്‍ പരിശോധന വീഡിയോയില്‍ പകര്‍ത്തും.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close