സ്വര്‍ണക്കള്ളക്കടത്തു തടയുന്നതിനായി ഇവേ ബില്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍


Spread the love

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്തു തടയാന്‍ സംസ്ഥാനത്ത് ഇവേ ബില്‍ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ച മന്ത്രിമാരുടെ ഉപസമിതി യോഗത്തിലാണു കേരളത്തില്‍ മാത്രമായി ഇവേ ബില്‍ നടപ്പാക്കുന്നതിന് അംഗീകാരം നല്‍കിയത്. രാജ്യമാകെ ഇവേ ബില്‍ വേണമെന്ന ആവശ്യമാണു യോഗത്തില്‍ കേരളം ഉയര്‍ത്തിയതെങ്കിലും മറ്റ് സംസ്ഥാനങ്ങള്‍ യോജിച്ചില്ല.
എന്നാല്‍, കേരളം നടപ്പാക്കുന്നതിനെ അവര്‍ അംഗീകരിക്കുകയും ചെയ്തു. വിജ്ഞാപനമിറക്കുന്ന മുറയ്ക്കു മാറ്റം പ്രാബല്യത്തിലാകും. കേരളത്തിലേക്കും കേരളത്തിനുള്ളിലും സ്വര്‍ണവ്യാപാരികള്‍ സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് ഇവേ ബില്‍ നിര്‍ബന്ധമാക്കുന്നത്.
സ്വര്‍ണക്കടകളില്‍നിന്നു സ്വര്‍ണം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഇവേ ബില്‍ ബാധകമല്ല. സ്വര്‍ണം പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കുന്നവര്‍ക്കും കസ്റ്റംസ് ചെയ്യുന്നതുപോലെ ജിഎസ്ടി വകുപ്പ് പാരിതോഷികം നല്‍കും. ഇതിനായി സംസ്ഥാനം ജിഎസ്ടി നിയമത്തിനു വിധേയമായി ചട്ടം തയാറാക്കും. നിലവില്‍ സ്വര്‍ണം പിടിച്ചാല്‍ 3% നികുതിയും അത്രയും തുക പിഴയും വാങ്ങി കടത്തുകാര്‍ക്കു തന്നെ വിട്ടുകൊടുക്കുന്നുണ്ട്. എന്നാല്‍, കള്ളക്കടത്തു സ്വര്‍ണം സര്‍ക്കാരിനു പിടിച്ചെടുത്തു ലേലം ചെയ്യാമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി അനുസരിച്ച് കേരളത്തിലും ഇതു നടപ്പാക്കാമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട്. രഹസ്യ വിവരം നല്‍കുന്നവര്‍ക്കു പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ 20% നല്‍കും. നികുതിയും പിഴയും ഈടാക്കി വിട്ടുകൊടുക്കുകയാണെങ്കില്‍ നികുതിയുടെ 20% വിവരം നല്‍കുന്നയാള്‍ക്കു പാരിതോഷികം നല്‍കും. 10 ഗ്രാമിന് 1500 രൂപ എന്ന പരിധി വച്ച് ഉദ്യോഗസ്ഥര്‍ക്കും പാരിതോഷികം നല്‍കും. പാരിതോഷികം നല്‍കാന്‍ 5 കോടി രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം 110 കോടിയുടെ സ്വര്‍ണം സംസ്ഥാനത്ത് നികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. വിമാനത്താവളത്തില്‍ കസ്റ്റംസ് നികുതി അടച്ച് പുറത്തു കൊണ്ടുവരുന്ന സ്വര്‍ണം വില്‍ക്കുമ്‌ബോള്‍ ജിഎസ്ടി നല്‍കണം.കഴിഞ്ഞ 3 വര്‍ഷത്തിനിടെ രാജ്യത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നും ആകെ കള്ളക്കടത്തിന്റെ 15% കേരളത്തിലേക്കാണെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. കസ്റ്റംസിന്റെ കണക്ക് പ്രകാരം 201415ല്‍ 890 കിലോയും 1516 ല്‍ 863 കിലോയും 1617 ല്‍ 600 കിലോയും പിടികൂടി. എന്നാല്‍, 1718 ല്‍ 1282 കിലോയും 1819 ല്‍ 1440 കിലോയും 1920 ല്‍ കഴിഞ്ഞ ഡിസംബര്‍ വരെ 1028 കിലോയും പിടികൂടി മന്ത്രി പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close