അതിഥി തൊഴിലാളികള്‍ മടങ്ങി… മലയാളികള്‍ ഇനി ഇവരുടെ വില അറിയും


Spread the love

കൊറോണ ഭീതിയില്‍ രാജ്യം ലോക്ഡൗണിലായതോടെ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഒറ്റയ്ക്കും കുടുംബമൊത്തും താമസിച്ചിരുന്നവര്‍ സാമ്പത്തികമായും വഴിമുട്ടിയ അവസ്ഥയിലായിരുന്നു. സംസ്ഥാനം ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുകയും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം സ്വന്തം നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കിയതോടെ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചു. എന്ത് പ്രതിസന്ധികള്‍ വന്നാലും ഓരോരുത്തര്‍ക്കും സ്വന്തം നാടാണ് സുരക്ഷിതത്വം എന്ന ചിന്തയാണ്. ആ ചിന്തയാണ് അവരെയും നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതും. എന്നാല്‍ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചപ്പോള്‍ പ്രതിസന്ധിയിലായത് നമ്മുടെ സംസ്ഥാനം തന്നെയാണ്. എന്തിനും ഏതിനും മലയാളികള്‍ ആശ്രയിച്ചിരുന്നത് ഇവരെയാണ്. വീട്ടില്‍ പറമ്പുകിളയ്ക്കാനും വീട് വൃത്തിയാക്കാനും ചില വീടുകളുലെങ്കിലും ചെടികളും മറ്റും നോക്കാനും ഹോട്ടലുകളില്‍ ആഹാരം പാകം ചെയ്യാനും പ്രധാനമായും നിര്‍മ്മാണമേഖലയിലും ഇവരായിരുന്നു നിറഞ്ഞുനിന്നിരുന്നത്. എന്തിനേറെ പറയുന്നു സംസ്ഥാനത്തെ വന്‍ കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും ഇവര്‍ ഇല്ലാത്തതിനാല്‍ പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ്.
നിര്‍മ്മാണ മേഖലയില്‍ അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതക്കുറവുണ്ടെങ്കിലും ലോക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ ആ കുറവ് സാധാരണരീതിയിലേക്ക് വരുകയാണ്. എന്നാല്‍ ഈ കുറവു നികത്തിവരുമ്പോള്‍ അടുത്ത പ്രശ്‌നമാണ് നിര്‍മ്മാണ മേഖലയെ കുഴയ്ക്കുന്നത്. തൊഴിലാളികളെ കണ്ടെത്തേണ്ട അവസ്ഥ. അത് ഒരു വലിയ കടമ്പതന്നെയായിരിക്കും നിര്‍മ്മാണ മേഖലയ്ക്ക്. കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ ഇനി തൊഴിലാളികള്‍ വേണം. തൊഴിലാളികള്‍ക്കായുള്ള ഓട്ടത്തിലായിരിക്കും കരാറുകാര്‍. ആരെയെങ്കിലും പിടിച്ച് ജോലിക്കു നിര്‍ത്താന്‍ പറ്റില്ലല്ലോ? ആ പണി അറിയുന്നവര്‍ തന്നെ വേണ്ടേ! ഇത് ഒരു വെല്ലുവിളി തന്നെയാണ് നിര്‍മ്മാണ മേഖലയ്ക്ക്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close