വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഫീസില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍


Spread the love

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബഞ്ച് വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗവും കോവിഡിനെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം നേരിടുമ്‌ബോള്‍ ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മഞ്ചേരി എസിഇ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ സ്‌കൂള്‍ 500 രൂപ ഇളവ് നല്‍കിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം.
എന്നാല്‍ ഫീസ് അടയ്ക്കാത്ത കാരണത്താല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള ഫീസില്‍ 25 ശതമാനം കുറവ് ചെയ്ത് രക്ഷിതാക്കള്‍ ഫീസ് അടയ്ക്കണം. അങ്ങനെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം സിബിഎസ്ഇ റീജിയനല്‍ ഡയറക്ടര്‍ ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഈടാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും ഫീസിന്റെ 25 ശതമാനം എങ്കിലും ഇളവ് അനുവദിക്കേണ്ടത് പഠനം തടസ്സപ്പെടാതിരിക്കാന്‍ അനിവാര്യമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വമേധയാ ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്.
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം ഒഴിവാകുന്ന മുറയ്ക്ക് ഇളവ് നീക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇ സ്‌കൂളുകളില്‍ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച നയപരമായ തീരുമാനം സര്‍ക്കാരിന് കൈക്കൊള്ളാവുന്നതാണെന്ന കേരള ഹൈക്കോടതി ഉത്തരവായിട്ടുള്ളതിനാല്‍ ഫീസ് ഇളവ് അവര്‍ക്കും കൂടി ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close