കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇരുപതുകാരി ആത്മഹത്യ ചെയ്തു


Spread the love

കോട്ടയം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന് ഇരുപത് വയസ്സുകാരി ആത്മഹത്യ ചെയ്തു. റഷ്യയില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു യുവതി. യുവതിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ ആണ് മരിച്ചത്. പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതോടെ കുടുംബാംഗങ്ങള്‍ മറ്റൊരിടത്തേക്ക് മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ച വരെ കുട്ടി ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. വൈകിട്ട് 7 മണിക്ക് ശേഷം പ്രതികരണം ഇല്ലാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. കുട്ടിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close