മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007


Spread the love

മാതാപിതാക്കളുടെയും, മുതിർന്ന പൗരന്മാരുടെയും ജീവനാംശവും, ക്ഷേമവും ഭരണഘടനാപരമായ അവകാശങ്ങളും ഉറപ്പുവരുത്താനുമായി രൂപീകരിക്കപ്പെട്ടുള്ളതാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 (The Maintenance and Welfare of Parents and Senior Citizens act,2007). 1973ലെ ക്രിമിനൽ നടപടി നിയമപ്രകാരം മാതാപിതാക്കൾക്കും മുതിർന്നവർക്കും മക്കളിൽ നിന്ന് ജീവനാംശം ലഭിക്കുമെങ്കിലും അതിലും കുറഞ്ഞ സമയ ദൈർഘ്യത്തിലും സാമ്പത്തിക ചിലവിലും നടപ്പാക്കാവുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. സ്വന്തമായി വരുമാനമോ സമ്പാദ്യമോ ഇല്ലാത്തതും 60 വയസ്സിനു മുകളിലുള്ള അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയായ മുതിർന്ന പൗരന്മാർക്കും മാതാപിതാക്കൾക്കും 60 വയസ്സിന് മുകളിലല്ലെങ്കിൽ പ്പോലും ആവശ്യമായ പരിരക്ഷയും മികച്ച ചികിത്സാസൗകര്യങ്ങൾ നൽകാനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അതിലേക്കായി ജില്ലകൾതോറും വൃദ്ധജനസദനങ്ങൾ സ്ഥാപിക്കാനുമാണ് ഈ നിയമം ലക്ഷ്യം വയ്ക്കുന്നത്. മുതിർന്ന പൗരന്മാരെയും മാതാപിതാക്കളെയും സംരക്ഷിക്കാനുള്ള ബാധ്യത അനന്തരാവകാശികൾ എന്ന നിലയിൽ അവരുടെ മക്കൾക്ക് ഉള്ളതാണ്.സാധാരണ ജീവിത ചെലവ് പോലും മക്കളോ ബന്ധുക്കളോ നൽകുന്നില്ലെങ്കിൽ മുതിർന്നവർക്കോ മാതാപിതാക്കൾക്കോ മെയിന്റനൻസ് ട്രൈബ്യൂണലിൽ ജീവനാംശത്തിനായി പരാതി നൽകാം. നേരിട്ട് പരാതി നൽകാൻ അവർക്ക് കഴിയില്ലെങ്കിൽ അവർ അധികാരപ്പെടുത്തുന്ന ഒരു വ്യക്തിക്കോ അല്ലെങ്കിൽ സംഘടനയ്ക്കോ മെയിന്റനൻസ് ഓഫീസർക്കോ അവർക്കുവേണ്ടി ട്രൈബ്യൂണലിൽ പരാതി നൽകാം.ജീവനാംശം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി മക്കൾ അല്ലെങ്കിൽ ബന്ധുക്കൾ ആർക്കെതിരെയാണോ അവർ താമസിക്കുന്നതോ അല്ലെങ്കിൽ അവസാനം താമസിച്ചിരുന്നത് ജില്ലയിലുള്ള മെയിന്റനൻസ് ട്രൈബ്യൂണലിലാണ് സമർപ്പിക്കേണ്ടത്. സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ഒരാളെ സംരക്ഷിക്കുന്നതിന്ന് മക്കളോ ബന്ധുക്കളോ വിസമ്മതം പ്രകടിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നുവെന്ന് വ്യക്തമായാൽ ട്രൈബ്യൂണൽ തന്നെ അയാളുടെ സംരക്ഷണത്തിലേക്കായി 10,000 രൂപയിൽ കൂടാത്ത ഒരു തുക നിശ്ചയിക്കുകയും അത് മാസംതോറും നൽകാൻ ഉത്തരവിടുന്നതുമാണ്.മക്കളോ ബന്ധുക്കളോ മതിയായ കാരണങ്ങളില്ലാതെ ട്രൈബ്യൂണൽ ഉത്തരവിനെതിരായി ജീവനാംശം കൊടുത്തില്ലെങ്കിൽ ട്രൈബ്യൂണൽ വാറണ്ട് പുറപ്പെടുവിക്കുകയും ഉത്തരവ് ലംഘനത്തിനും തുകയും കുടിശ്ശികയുള്ള മാസങ്ങളിലെ ജീവനാംശവും നടപടിക്രമങ്ങളുടെ ചിലവും ഈടാക്കും.അല്ലെങ്കിൽ ഒരു മാസം വരെയോ തടവുശിക്ഷയ്ക്കും വിധിക്കാവുന്നതാണ്. നിയമത്തിന്റെ പതിനെട്ടാം വകുപ്പ് പ്രകാരം സർക്കാർ നിയോഗിച്ചിട്ടുള്ള ജില്ല സോഷ്യൽ വെൽഫയർ ഓഫീസറോ അതിനു തുല്യ പദവിയിലുള്ളയാളോ പരാതിക്കാരന്റെ താൽപര്യപ്രകാരം മാത്രം പരാതിക്കാരനെ പ്രതിനിധീകരിച്ച് ട്രൈബ്യൂണലിലോ അപ്പലേറ്റ് ട്രൈബ്യൂണലിലോ ഹാജരാക്കാവുന്നതാണ്.

പ്രത്യേക വിവാഹ നിയമത്തെ കുറിച്ച് വായ്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
പ്രത്യേക വിവാഹ നിയമം(Special Marriage act)

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close