
ഹരിപ്പാട്. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം രാവിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. ഇന്നലെ രാവിലെ ഏറെയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കുട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷ (12)യാണ് ആത്മഹത്യ ചെയ്തത്.
മാവേലിക്കര അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയാണ് അശ്വതി. ഇവരുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് ഹര്‍ഷ. കരുവാറ്റ സ്വദേശി ഹരികുമാറാണ് ഹര്‍ഷയുടെ അച്ഛന്. അശ്വതി പിന്നീട് രണ്ടാമത് വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ മൂന്ന് വയസുള്ള ഒരു കുട്ടിയും ഉണ്ട്. അശ്വതി നിരന്തരം ഹര്‍ഷയെ ഉപദ്രവിക്കാറുള്ളതായി അയല്‍വാസികള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിലും പിങ്ക് പോലീസിലും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിക്കും അമ്മയ്ക്കും കൗണ്‍സിലിങ്ങും നടത്തിയിരുന്നതായി പറയുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണം തന്നെയാണെന്നും, കയ്യില്‍ മൂന്ന് മുറിവുകളുണ്ടെന്നും ഇത് ഞരമ്ബ് മുറിക്കാനുള്ള ശ്രമത്തിന് ഭാഗമായി ഉണ്ടായതാണെന്നും, മുറിക്കുള്ളില്‍ ബുക്കില്‍ അയാം ഗോയിങ് എന്ന എഴുതി വച്ചിരുന്നതായും തൃക്കുന്നപ്പുഴ സിഐ ആര്. ജോസ് പറഞ്ഞു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2