തലസ്ഥാനത്ത് അടുത്ത മൂന്നാഴ്ച നിര്‍ണായകം


Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ചകളില്‍ കോവിഡ് തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടര്‍ വിശദീകരിച്ചു. ജില്ലയെ 5 സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുക. കോവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരിച്ചു നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുന്നനിലവില്‍ രോഗ ബാധ ഇല്ലാത്ത പ്രദേശങ്ങളില്‍ രോഗ വ്യാപനം തടയുക മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവര്‍ത്തനങ്ങള്‍.പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്‍പറേഷന്‍ തലത്തില്‍ പ്രദേശത്തെ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്തു ഈകാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാം. കൂടുതല്‍ രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ സ്വയം മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കുകയും ഇതുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോട്ടയം ജില്ലയില് നിന്നുള്ള 86 പേര്‍ക്കും, വയനാട് ജില്ലയില് ! നിന്നുള്ള 37 പേര്‍ക്കും, ഇടുക്കി ജില്ലയില് നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close