കുറുവാച്ചനായി ആര് വേണമെന്ന് ഇനി ഒര്‍ജിനല്‍ കറുവാച്ചന്‍ തീരുമാനിക്കും


Spread the love

മലയാളസിനിമാ ലോകത്ത് അടുത്തകാലത്ത് സജീവമായി കേള്‍ക്കുന്ന പേരാണ് കുറുവച്ചന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ്. മാത്യൂ തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍.
പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ഷാജി കൈലാസ് ചിത്രത്തിലെ നായക കഥാപാത്രത്തിന് ഇതേപേര് തന്നെയാണ്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ തിരക്കഥ നിര്‍വഹിക്കുന്നത്.സുരേഷ് ഗോപിയുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ചിത്രത്തിലെ തന്നെ ഒരു പൊലീസുകാരന്റെ പേരും പകര്‍പ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പൊലീസ് സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ നടത്തിയ നിയമ പോരാട്ടമാണ് സിനിമകളുടെ കഥയ്ക്ക് ആധാരം.
എന്നാല്‍ തന്റെ ജീവിതകഥ സിനിമയാകുമ്‌ബോള്‍ സുരേഷ് ഗോപിയോ മോഹന്‍ലാലോ തന്നെ കേന്ദ്രകഥാപാത്രമാകണമെന്ന് കുറുവച്ചന്‍. തന്റെ ജീവിതം സിനിമയാക്കാനായി രണ്‍ജി പണിക്കര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാക്കാല്‍ ഉറപ്പ് നല്‍കിയതാണെന്നും അതിനാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും കുറുവച്ചന്‍ വാര്‍ത്ത ചാനലിനോട് വ്യക്തമാക്കി.’മിനിമം മോഹന്‍ലാലെങ്കിലും എന്റെ റോളിലെത്തണം. അല്ലെങ്കില്‍ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഡയലോഗിന് ഒരു പ്രത്യേകതയുണ്ട്.’ കുറുവച്ചന്‍ പറയുന്നു.
തന്റെ അനുവാദം ഇല്ലാതെ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് കുറുവച്ചന്‍ രംഗത്തെത്തിയിരുന്നു. അനുമതി തേടാത്തതിനാല്‍ ഇപ്പോള്‍ സുരേഷ് ഗോപി ചിത്രത്തിനും പൃഥ്വിരാജിന്റെ കടുവക്കുമെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നാണ് കുറുവച്ചന്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ യഥാര്‍ത്ഥ കുറുവച്ചന്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സിനിമാചിത്രീകരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തേ, സുരേഷ് ഗോപി ചിത്രത്തെത്തിനെതിരേ പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന്‍ ജിനു എബ്രഹാം കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close