
ഡല്‍ഹി : തിരുവോണദിനത്തില്‍ മലയാളികള്‍ക്ക് മലയാളത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വീറ്ററിലൂടെയാണ് മോഡി മലയാളികള്‍ക്ക് ഒണാശംസകള്‍ നേര്‍ന്നത്. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സൌഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഓണമെന്നും കുറിച്ചു.
ഓണത്തെ കുറിച്ച് വിശദീകരിക്കുന്ന മന് കി ബാത്തിന്റെ ശബ്ദത്തോടൊപ്പമുള്ള ഒരു വീഡിയോയും മോഡി പങ്കുവച്ചിട്ടുണ്ട്. ഓണം ലോകത്തിന്റെ ആഘോഷമായി മാറിക്കഴിഞ്ഞതായി അദ്ദേഹം വീഡിയോയില്‍ പറയുന്നു.
മോഡിയുടെ മലയാളത്തിലുള്ള ആശംസാ കുറിപ്പ് ഇങ്ങനെ
എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. ഓണം സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവര്ക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു.