സ്വര്‍ണ്ണക്കടത്ത് കേസ്… സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലവധി നീട്ടി


Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. പ്രതികളുടെ കാലാവധി അടുത്ത മാസം എട്ടാം തിയതി വരെയാണ് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതി നീട്ടിയത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരടക്കം 15 പേരാണ് ഇതുവരെ പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്നും പിടിയിലായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close