തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം… സ്ഥിതി തുടര്‍ന്നാല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കില്ല


Spread the love

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. തിരുവനന്തപുരത്ത് സ്ഥിതി തുടര്‍ന്നാല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കില്ലെന്ന് സൂചന നല്‍കി മന്ത്രി. തിരുവനന്തപുരം പൂന്തുറയിലും മണക്കാടും സമ്പര്‍ക്കത്തിലൂടെയാണ് രോഗ വ്യാപനം ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജൂലൈ ആറ് മുതല്‍ പൂന്തുറ ഭാഗത്തെ 243 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറ മേഖലയില്‍ ചിലര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മനപ്പൂര്‍വ്വമായി അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. ഇത്തരത്തില്‍ ജനങ്ങളെ പ്രതിഷേധമുണ്ടാക്കാന്‍ പ്രേരിപ്പിച്ചത് അറിയില്ല. ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും ഷൈലജ പറഞ്ഞു.
പൂന്തുറയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനെതിരെ ശരിയല്ലെന്ന വിധത്തിലാണ് പ്രചാരണം നടന്നിരുന്നത്. ആന്റിജന്‍ ടെസ്റ്റല്ല. പിസിആര്‍ ടെസ്റ്റാണ് വേണ്ടിയിരുന്നതെന്നായികുന്നു ജനങ്ങള്‍ക്കിടയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്.
എന്നാല്‍ ഈ പറയുന്ന രണ്ട് ടെസ്റ്റുകളും ഒന്നാണ് പക്ഷെ ആര്‍ടി പിസിആര്‍ മെഷീന്‍ ഉപയോഗിച്ച് ടെസ്റ്റ് നടത്തുമ്‌ബോള്‍ ആറ് മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്നത് ആന്റിജന്‍ ടെസ്റ്റില്‍ അര മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്റിജന്‍ പരിശോധനയുടെ റിസള്‍ട്ട് വിശ്വസിക്കാന്‍ പറ്റുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത് വലിയ അപകടങ്ങള്‍ വരുത്തിവെയ്ക്കും.
സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അവര്‍ ആക്രമിക്കപ്പെടാന്‍ ഇടയായാല്‍ ആരാണ് പൊതുജനങ്ങളെ സംരക്ഷിക്കാനുണ്ടാകുകയെന്ന് മന്ത്രി ചോദിച്ചു. രോഗവ്യാപനം തടയുന്നതിന് പരിശോധനയുള്‍പ്പെടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് തീരുമാനം.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close