
ലോകത്തെ മൊത്തമായി വിഴുങ്ങാന്‍ കാത്തുനില്ക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാന്‍ 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ. കോവിഡ് 19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ യു.എ.ഇ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ചൈനയുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ പ്രവേശിക്കുന്ന ലോകത്തിലെ ആദ്യത്തെ നിഷ്ക്രിയ കോവിഡ് 19 വാക്സിനാണ് ഇത്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ സിനോഫാര്‍മും അബുദാബി ആസ്ഥാനമായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്ബ്യൂട്ടിംഗ് കമ്ബനിയായ ഗ്രൂപ്പ് 42 (ജി 42) ഉം തമ്മില്‍ അടുത്തിടെ കരാര്‍ ഒപ്പിട്ടിരുന്നു. അബുദാബിയിലെ ആരോഗ്യ അധികൃതരുടെ മേല്‍നോട്ടത്തില്‍ ജിഎ 42 യു.എ.ഇയിലെ ക്ലിനിക്കല്‍ ട്രയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ദോഷകരമായ ഫലങ്ങളൊന്നും ഇല്ലാതെ വാക്സിന് വിജയിച്ചു, കാരണം രണ്ട് ദിവസത്തെ ഡോസിന് ശേഷം ആന്റിബോഡികള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ സന്നദ്ധപ്രവര്‍ത്തകരുടെ ശതമാനം 100 ശതമാനത്തിലെത്തിയതായി യു.എ.ഇ ആരോഗ്യ മന്ത്രലായ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.
വാക്സിന് പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ചൈനയിലാണ് നടത്തിയത്. വാക്സിനേഷന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതുള്‍പ്പെടെ മൂന്ന് ഘട്ടങ്ങളായി ക്ലിനിക്കല്‍ ട്രയലുകളെ തിരിച്ചിട്ടുണ്ടെന്ന് ഡോ. അല്‍ ഹൊസാനി പറഞ്ഞു.രാജ്യത്തൊട്ടാകെയുള്ള നിരവധി ആശുപത്രികളിലെ സന്നദ്ധപ്രവര്‍ത്തകര്‍ മൂന്നാം ഘട്ടത്തില്‍ പങ്കെടുക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് ബുധനാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.
വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ വാക്സിനേഷനെനായുള്ള ഗവേഷണത്തിന് യു.എ.ഇ ലോകത്തെ നയിക്കുന്നുവെന്നും ഡോ. അല്‍ ഹൊസാനി പറഞ്ഞു.