
തിരുവനന്തപുരം: ഈ മാസം 16ന് പുലർച്ചെ 4.50ന് തിരുവനന്തപുരത്ത് ചെമ്പഴന്തി സമീപമാണ് മോഷണം നടന്നത്.
ചെടി വളർത്തുന്നതിൽ കമ്പമുള്ള വീട്ടുടമസ്ഥൻ, വിലകൂടിയ ചെടി തന്റെ മതിലിന് മുകളിലാണ് വെച്ചിരുന്നത്. എന്നാൽ പതിനാറാം തീയതി രാവിലെ നോക്കുമ്പോൾ ചെടി അവിടെ കാണുന്നില്ല. വീട്ടിൽ സിസിടിവി ഇല്ല, എന്നാൽ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.
തുടർന്ന് ചെടി എങ്ങനെ നഷ്ടമായി എന്ന് അറിയാനായി സിസിടിവി ദൃശ്യങ്ങൾ വീട്ടുകാരും പരിസരവാസികളും പരിശോധിച്ചു. ദൃശ്യങ്ങൾ കണ്ടപ്പോഴാണ് വീട്ടുകാരും പരിസരവാസികളും ഞെട്ടിയത് . വനിതാ എസ് ഐ തൊട്ടടുത്ത് ഇരിക്കുമ്പോൾ ജീപ്പ് നിർത്തി ഇറങ്ങിയ ഡ്രൈവറായ പോലീസുകാരൻ പരിസരം നിരീക്ഷിച്ചു ആരുമില്ല എന്ന് ഉറപ്പാക്കിയ ശേഷം ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചു പോകുന്നു.
പോലീസുകാരാണ് ചെടി മോഷ്ടിച്ചത് എന്ന വിവരം നാട്ടിൽ പാട്ടായി. മോഷണത്തെ സംബന്ധിച്ച് നാട്ടുകാരിൽ ഒരു വിഭാഗം കരുതുന്നത് വനിതാ എസ്ഐക്ക് വേണ്ടിയാകും പോലീസുകാരൻ ചെടി മോഷ്ടിച്ചതെന്നു.
എന്നാൽ കള്ളൻ പോലീസ് ആയതുകൊണ്ട് വീട്ടുടമസ്ഥൻ ഇതുവരെയും പരാതി നൽകിയിട്ടില്ല. എന്നാൽ ഈ സംഭവം നാട്ടിൽ പാട്ടായതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം പോലീസിലെ ഉന്നതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പരാതി ലഭിക്കാത്തതിനാൽ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല. എന്നാൽ സംഭവം നാട്ടിൽ പാട്ടായതോടെ സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാണ്.
Read also :നാടിനെ നടുക്കിയ ഒരു മോഷണ കഥ
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2