
ചാലക്കുടി ജൂവലറിയില്‍ നിന്ന് 15 കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും മോഷണം പോയി. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഇടശേരി ജൂവലറിയിലാണ് ഇന്നലെ രാത്രിയോടെ മോഷണം നടന്നത്. ജൂവലറിയുടെ ചുമര് തുരന്നാണ് മോഷണം നടത്തിയത്.
ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജൂവലറി തുറന്നിരുന്നില്ല. ഇന്ന് രാവിലെ ജീവനക്കാര്‍ എത്തി ജൂവലറി തുറന്നപ്പോഴായിരുന്നു മോഷണം നടന്ന വിവരം അറിയുന്നത്. ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് ജൂവലറിയുടെ പിന്‍ഭാഗത്തുള്ള ഭിത്തി തുരന്നിട്ടുണ്ട്. ജൂവലറിക്കുള്ളില്‍ സി.സി.ടി.വി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. വിരലടയാള വിഗദ്ഗദരും ഡോഗ് സ്കോഡും സ്ഥലത്തെത്തി തെളിവെടുത്തു.