ഇന്ത്യയുടെ യുദ്ധവിമാനം തേജസ് വിൽപനയ്ക്കൊരുങ്ങുന്നു


Spread the love

ഇന്ത്യ വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ– ലഘു യുദ്ധവിമാനം) തേജസാണ് വിൽപനയ്ക്കൊരുങ്ങുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് തേജസിന്റെ നിർമാതാക്കൾ.തേജസ് യുദ്ധവിമാനം ഇന്ത്യയിൽനിന്നു വാങ്ങാൻ മലേഷ്യ പദ്ധതിയിടുന്നെന്ന് റിപ്പോർട്ട്.ചൈനയും ദക്ഷിണ കൊറിയയും മലേഷ്യക്കു വിമാനം വിൽക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ മലേഷ്യയുടെ കൈവശമുള്ള റഷ്യൻ നിർമിത സുഖോയ് എസ്‌യു 30 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്തു നൽകാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തതായാണ് വിവരം. ചൈനയും ദക്ഷിണ കൊറിയയും സുഖോയ്    യുദ്ധവിമാനം നന്നാക്കി പരിചയമില്ലാത്തത് അവരുടെ സാധ്യതയ്ക്കു മങ്ങലേൽപിക്കുന്നു.മലേഷ്യയ്ക്ക് 18 എസ്‌യു 30 എംകെഎം യുദ്ധവിമാനങ്ങളുണ്ട്. ഇന്ത്യയുടെ കൈവശമുള്ള സുഖോയ് എംകെഐ വിമാനങ്ങളുടെ മറ്റൊരു വകഭേദമാണ് എംകെഎം വിമാനങ്ങൾ. അതിനാൽ വർഷങ്ങളായി ഇവ കൈകാര്യം ചെയ്തുള്ള സാങ്കേതിക പരിജ്ഞാനം ഇന്ത്യയ്ക്ക് ഇടപാടിൽ മുതൽക്കൂട്ടാകുമെന്നാണ് റിപ്പോർട്ടുകൾ.സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയിരുന്നു.

കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ വഹിക്കാൻ തേജസിനാകും. കൃത്യമായി യുദ്ധസാമഗ്രികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാനുമാകും. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) നിർമിച്ച വിവിധോദ്ദേശ്യ റഡാറും തേജസ്സിലുണ്ട്.ഒരാൾക്ക് പറത്താവുന്ന തേജസിന്റെ ഭാരം 6560 കിലോഗ്രാമാണ്. 9500 കിലോഗ്രാം വരെ അധികഭാരം കയറ്റുകയും ചെയ്യാം. പരമാവധി ടേക്ക് ഓഫ് ഭാരം 13,200 കിലോഗ്രാമാണ്. മാക് 1.6 (മണിക്കൂറിൽ 2,205 കി.മീ) ആണ് തേജസിന്റെ വേഗം. 3,000 കി.മീ പരിധി വരെ പറക്കാനാകും.

എ–8 റോക്കറ്റ്, എയർ ടു എയർ മിസൈലാക്രമണത്തിനും തേജസിനു കഴിയും. അസ്ത്ര, ഡെർബി, പൈത്തോൺ, ആർ–77, ആർ–73 മിസൈൽ എന്നിവ എയർ ടു എയർ ഉപയോഗിക്കാനാകും. ഇതിനു പുറമെ എയർ ടു സർഫേഴ്സ്, ആന്റി ഷിപ്പ് മിസൈലുകൾ എല്ലാം പ്രയോഗിക്കാനുള്ള ശേഷി തേജസിനുണ്ട്.ലേസർ അധിഷ്ഠിത ബോംബുകൾ.

ഒരു തേജസ് വിമാനത്തിന് 42 ദശലക്ഷം രൂപയാണ് ഇന്ത്യ വിലയിട്ടിരിക്കുന്നത്. 2025 ആകുമ്പോൾ 36,500 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്താനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നത്. 2014നു ശേഷം ആറിരട്ടിയായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വർധിച്ചിരുന്നു. ഈ വർഷം മാർച്ച് 21 വരെ 11,607 കോടി രൂപയുടെ കയറ്റുമതി നടന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി അജയ് ഭട്ട് അറിയിച്ചിരുന്നു.
ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനമാണിത്. സർക്കാർ ഉടമസ്‌ഥതയിലുള്ള ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎൽ) 2011 ജനുവരിയിലാണു വിമാനം നിർമിച്ചത്.

Read also.. I7നത്തിങ് ഫോൺ ഇന്ത്യയിൽ ഓഫ്‌ലൈൻ വഴിയും വിതരണം ചെയ്യുമെന്ന് സൂചന.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close