
കേരളത്തെ ആകെ ദുഖത്തിലാത്തിലാക്കിയ അപകടമായിരുന്നു കരിപ്പൂര്‍ വിമാനാപകടം. എന്നാല്‍ ഈ അപടകം കൊണ്ട് ലോകം ഒരുകാര്യം തിരിച്ചറിഞ്ഞു. ഇത്രയും മനുഷ്യ സ്നേഹികളായ കൊണ്ടോട്ടിക്കാരുടെ മനസ്സ്്. വിമാനത്താവളത്തില്‍ കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജലീല്‍ എന്ന അധ്യാപകന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്.
ജലീലിന്റെ കുറിപ്പ്…
എയര്‍ പോര്‍ട്ടില്‍ കോവിഡ് ഡ്യൂട്ടി കിട്ടുമ്ബോള് ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ലെന്നും ഇതെഴുതുമ്ബോഴും അപകടത്തിന്റെ നേര്‍സാക്ഷ്യത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തനായിട്ടില്ലെന്നും പറഞ്ഞു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
അപകടം നടന്നപ്പോള്‍ പ്രദേശവാസികള്‍ പൊളിഞ്ഞ മതില് വഴി അകത്തു കടന്ന് ജീവന് പണയം വെച്ച് വിമാനത്തിനുള്ളില്‍ വലിഞ്ഞുകയറി കിട്ടുന്നവരെയെല്ലാം പുറത്തേക്കെത്തിച്ചു. കിട്ടിയവരെക്കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ചു.മൂന്ന് മണിക്കൂറിലെ കഠിന പ്രയത്നത്തിനൊടുവിലാണ് മുഴുവന്‍ യാത്രക്കാരെയും ആശുപത്രികളിലെത്തിച്ചത്.പ്രദേശവാസികളുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മരണ സംഖ്യ മൂന്നക്കം എത്തിയേനെയെന്നും കുറിപ്പില്‍ പറയുന്നു.
ആംബുലന്സുകളെത്തുന്നതിനുമുമ്ബേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാര്‍, യാത്രക്കാരോട് മീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ഫേസ് ഷീല്‍ഡിനുള്ളിലൂടെ മാത്രം സംസാരിക്കുന്ന പോലീസ്സ് ഉദ്യോഗസ്ഥരും ഇവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക് കയറ്റുന്ന കാഴ്ച, ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്സി െ്രെഡവര്‍മാര്‍, രക്തം ദാനം ചെയ്യാന്‍ വേണ്ടി തയ്യാറായി വന്നവരുടെ നീണ്ട ക്യൂ,എന്റെ ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ് കുറിയരിക്കഞ്ഞിയും ഫ്ലാസ്കില്‍ ചായയുമായി ആശുപത്രി വാര്‍ഡില്‍ ഓടിനടന്ന മധ്യവയസ്കന്, ഇതൊന്നും പറയാതിരിക്കാന്‍ ആവില്ലെന്നും ജലീല്‍ പറയുന്നു.
കോവിഡില്ല, സാമൂഹ്യ അകലമില്ല, ആര്‍ക്കും ഒരു പേടിയുമില്ല,സഹജീവികളെ രക്ഷിക്കാന്‍ തന്റെ ജീവന് പണയം വച്ചും പ്രയത്നിക്കുന്ന കുറെ പച്ച മനുഷ്യരെയാണ് ആ ദുരന്തമുഖത്ത് കണ്ടതെന്നും ഇവരുടെ നന്മ എങ്ങനെ മറക്കുമെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.
ഒരു കൊണ്ടോട്ടിക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളിടത്തോളം കാലം എല്ലാ ദുരന്തങ്ങളെയും നാം അതി ജീവിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ജലീലിന്റെ കുറിപ്പ് അവസാനിക്കുന്നത്.