തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പ് ഭരിക്കും


Spread the love

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കാറ്റില്‍ പറത്തി തിരുവനന്തപുരം വിമാനത്താവളം ഇനി സ്വകാര്യ കമ്പനി ഭരിക്കും. രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. ഇതു പ്രകാരം തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്ര തീരുമാനം. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് അദാനി ഗ്രൂപ്പ് തീരുമാനിക്കുക. തിരുവനന്തപുരത്തിന് പുറമേ ജയ്പുര്‍, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്ബനിക്ക് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യവല്‍ക്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും അറിയിച്ചിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close