മണിപ്പൂരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു


Spread the love

ഇംഫാല്‍: മണിപ്പൂരിലെ അതിര്‍ത്തി ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് അസം റൈഫിള്‍സ് സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിരവധി വിമത ഗ്രൂപ്പുകളിലൊന്നായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകുന്നേരം മണിപ്പൂരിലെ ചന്ദല്‍ ജില്ലയില്‍ പട്രോളിംഗിലായിരുന്ന സൈനികര്‍ക്ക് നേരെ സ്‌ഫോടകവസ്തു ഉപയോഗിച്ചാണ് ആദ്യം ആക്രമണം നടത്തിയത്. ചെറിയ ആയുധങ്ങളും ഗ്രനേഡ് ലോഞ്ചറും പതിയിരുന്ന തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ ഉപയോഗിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് സംഭവം. സംഭവത്തെ അപലപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് രംഗത്തെത്തി. ഇതേ ജില്ലയില്‍ 2015 ജൂണില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയപ്പോള്‍ 18 സൈനികര്‍ വിരമൃത്യു വരിച്ചിരുന്നു. എന്‍.എസ്.സി.എന്‍ (കെ), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് മണിപ്പൂര്‍ (യു.എന്‍.എല്‍.എഫ്) എന്നിവയില്‍ നിന്നുള്ള ഒരു കൂട്ടം തീവ്രവാദികളാണ് 2015 ല്‍ ആക്രമണം നടത്തിയത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close