
ഇന്ത്യ-ചൈന ശീതസമരം മൂർദ്ധന്യത്തിലേക്കെത്തുമ്പോൾ ചൈനയെ പൂട്ടികെട്ടാനൊരുങ്ങുകയാണ് ഇന്ത്യ. ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ ഉൾപ്പെടെയാണ് നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷ ഭീഷണി ഉൾപ്പെടെയുളള കാര്യങ്ങൾ മുൻ നിർത്തി കൊണ്ടാണ് ഇത്രയും ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രാജ്യത്തിന്റെ സുരക്ഷയേയും, പ്രതിരോധ മേഖലയെയും തകർക്കുവാൻ നേരത്തെ ടിക്ടോക് അടക്കമുളള ചൈനീസ് ആപ്പുകൾ
ചാരപ്രവർത്തി നടത്തുന്നുണ്ടെന്ന് സംശയമുണ്ടായിരുന്നു.”ബോയ്കോട്ട് ചൈന “മുദ്രാവാക്യം ശക്തമായിക്കൊണ്ടിരിക്കുമ്പോൾ ഭൂരിഭാഗം പേരും കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ കയ്യടികളോടെയാണ് എതിരേറ്റത്. നിരോധിച്ച ആപ്പുകൾ ഈ പറയുന്നവയാണ്.
ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പെയ്സ്, എംഐ വിഡിയോ കോൾ ഷാവോമി,വിസിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്–ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ, ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്ഡു ട്രാൻസ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജണ്ട്സ്, ഡിയു പ്രൈവസി.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2