“ടിക് ടോക്” ലോകവ്യാപകമായി നിരോധിക്കാനൊരുങ്ങുന്നു


Spread the love

ഈ കഴിഞ്ഞ മാസം ഇന്ത്യയിൽ ടിക് ടോക് ഉൾപ്പെടെയുള്ള, 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ, ലോകം മുഴുവൻ ഇത് നിരോധിക്കാൻ ഒരുങ്ങുകയാണ്. ചൈനീസ് സൈന്യം കഴിഞ്ഞ മാസം നടത്തിയ ആക്രമണത്തിൽ, ഇന്ത്യയുടെ 20 സൈനികർ കൊല്ലപ്പെട്ടിരുന്നു. അതിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യ, ചൈനീസ് ആപ്പുകൾ നിരോധിച്ചത്. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചിരുന്ന സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നായിരുന്നു “ടിക് ടോക്’. 

               ഇന്ത്യയോടൊപ്പം, ഇപ്പോൾ ലോകത്തിലെ മറ്റു രാജ്യങ്ങൾ കൂടി ടിക് ടോക് നിരോധിക്കാനുള്ള മുന്നൊരുക്കങ്ങളിൽ ആണ്. ലോക്ക് ഡൗൺ കാലത്ത്, ലോകമെമ്പാടും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ഒരു ആപ്ലിക്കേഷനായിരുന്നു ടിക് ടോക്. ദിവസവും കോടിക്കണക്കിന് ആളുകൾ ടിക് ടോക് ഡൗൺലോഡ് ചെയ്തിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് രണ്ട് വർഷത്തിനിടയിൽ ടിക് ടോക്കിന് ഉണ്ടായ ഏറ്റവും വലിയ ഉയർച്ചയാണ്. ടിക് ടോക് കമ്പനി വലിയ രീതിയിൽ വളർന്നു വരുന്ന സാഹചര്യത്തിലാണ്, ഇന്ത്യയുടെ ടിക് ടോക് നിരോധനം. അതോട് കൂടി മറ്റു രാജ്യങ്ങൾക്കും ടിക് ടോക്കിന്റെ സുരക്ഷിതത്വത്തിൽ സംശയം ഉടലെടുത്തു. 

 അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ തുടങ്ങിയ കൂടിയ തോതിൽ ടിക് ടോക് ഉപഭോക്താക്കളുള്ള രാജ്യങ്ങൾ, ഇപ്പോൾ ഈ ആപ്പ് നിരോധിക്കാൻ ഒരുങ്ങുകയാണ്. രണ്ടു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ ഡൗൺലോഡിങ്ങ് നിരക്കാണ്, ഇപ്പോൾ ടിക് ടോക്കിനുള്ളത്. രാജ്യ സുരക്ഷയെ ബാധിക്കുന്നതിനാലാണ് ടിക് ടോക് പല രാജ്യങ്ങളിലും നിരോധിക്കുന്നത്. ടിക് ടോക് തങ്ങളുടെ ഉപഭോക്താക്കളുടെ പ്രധാന വിവരങ്ങൾ ചോർത്തി എടുക്കുന്നു എന്നതാണ് ആരോപണം. 

 ഈ പ്രതിസന്ധി സാഹചര്യത്തെ മുൻനിർത്തി, ബ്രിട്ടനിൽ പണിയാനിരുന്ന ആസ്ഥാന മന്ദിരം ടിക് ടോക്കിന് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. ഒരു ബ്രിട്ടീഷ്‌ കമ്പനി എന്ന ലേബലിൽ ലോകത്തിന്റെ മാർക്കറ്റ് മൊത്തം പിടിച്ചടക്കാനുള്ള ശ്രമമാണ് ഇവിടെ പരാജയപ്പട്ടത്. അതോടൊപ്പം തന്നെ, ബ്രിട്ടൻ, ചൈനീസ് മൊബൈൽ കമ്പനി ആയ “ഹുവായ്”യുമായി, അവരുടെ 5ജി ശൃംഖല ഇറക്കുമതി ചെയ്യാനായി ഉണ്ടാക്കിയ കരാർ, രാജ്യ സുരക്ഷയെ ബാധിക്കും എന്ന് കരുതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല, 2027-ഓട് കൂടി ഹുവായ് ആയുള്ള എല്ലാ കരാറുകളും ബ്രിട്ടൻ റദ്ദാക്കുമെന്നും അറിയിച്ചു. 1997-ൽ ഹോങ്കോങ്ങിൽ നിന്നും വിട്ടു വരുമ്പോൾ ബ്രിട്ടൺ ചൈനയുമായി ഉണ്ടാക്കിയ കരാർ കൂടി അവർ റദ്ദാക്കുന്നു. അതേ തുടർന്ന് 1997-നു മുൻപ് ജനിച്ച എല്ലാ ഹോങ്കോങ് പൗരന്മാർക്കും ബ്രിട്ടൻ പൗരത്വവും നൽകുന്നു. 

എന്നാൽ, ഇതിനെല്ലാം മറുപടിയായി ചൈനയിലുള്ള ബ്രിട്ടീഷ് കമ്പനികൾക്ക്, ചൈന മുന്നറിയിപ്പ് നൽകുന്നു. ഈ അവസരം മുതലാക്കി ബ്രിട്ടീഷ് കമ്പനികളെ സ്വാഗതം ചെയ്യുന്ന ഇന്ത്യ, ചൈനയ്ക്ക് ഒരു ഭീഷണി ആയി മാറിയിരിക്കുകയാണ്. ഇന്ത്യ ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളുടെ ടിക് ടോക് നിരോധനം, ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

                

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close