ടെന്‍ഷന്‍ മാറ്റാന്‍ ചില വഴികള്‍


tips-to-avoid-tension
Spread the love
ഇപ്പോള്‍ എല്ലാവരും തിരക്കിലാണ്. വീട്ടിലെ ഉത്തരവാദിത്വങ്ങളും ജോലിസ്ഥലത്തെ ഉത്തരവാദിത്വങ്ങളും കാരണം എല്ലാവര്‍ക്കും എപ്പോഴും ടെന്‍ഷനാണ്. ടെന്‍ഷന്‍ ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നുപറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ വീട്ടിനെ കുറിച്ചുള്ള അനാവശ്യ ടെന്‍ഷന്‍ ഒഴിവാക്കാം. വീട്ടിലെല്ലാവരും ഒരുമിച്ച് കൂടുന്നതിന് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. ആരും ഒറ്റയ്ക്കല്ല എന്ന ബോധം വളരാനും പങ്കാളിത്തമനോഭാവം ഉണ്ടാകാനും ഇത് സഹായിക്കും.
ജീവിതത്തിലെ ആഹ്ലാദകരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഇതിലൂടെ ലഭിക്കുന്ന ഊര്‍ജം പ്രതിസന്ധികളെ തരണം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ജോലിത്തിരക്കുകളില്‍നിന്നുവിട്ട് ചെറിയൊരു യാത്രപോകുന്നത് മനസ്സിന്റെ പിരിമുറുക്കങ്ങള്‍ അകറ്റാന്‍ സഹായിക്കും. കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. ഭക്തിയെയും വിശ്വാസത്തെയും സാമാന്യബുദ്ധിയോടെയും വിവേചനബോധത്തോടെയും കൈക്കൊളളുന്നത് ടെന്‍ഷന് ആശ്വാസമേകും. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് സംഗീതം. മനസ്സിനെ ശക്തിപ്പെടുത്താനുള്ള ഉത്തമ മാര്‍ഗ്ഗമാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ പോസിറ്റീവ് ചിന്തകള്‍ കൂടുതലാണ്.
Ad Widget
Ad Widget

Recommended For You

About the Author: admin

Close