‘ടോബിൾറോൺ’-പിരമിഡ് ചോക്ലേറ്റ്


Spread the love

സാധാരണ ചോക്ലേറ്റുകളുടെ രൂപ ഭാവത്തിൽ നിന്നും വ്യത്യസ്തമായ ആകൃതിയോടെ അവതരിച്ചു വിപണി കീഴടക്കിയ ചോക്ലേറ്റ് ശ്രേണിയാണ് ടോബിൾറോൺ. ശുദ്ധമായ തേൻ, ആൽമണ്ട്, കൊക്കോ പൗഡർ എന്നിവ കൊണ്ട് നിർമ്മിക്കുന്ന ഈ ചോക്ലേറ്റ് ബാർ തന്റെ പിരമിഡ് രൂപം കൊണ്ടും മികച്ച പാക്കേജിങ് കൊണ്ടും ഉപപോക്താക്കൾക്കിടയിൽ പ്രിയങ്കരമാണ്.

1876ൽ തിയോഡർ ടോബ്ലറും എമിൽ ബൗമനും ചേർന്ന് സ്വിറ്റസർലണ്ടിൽ ആണ് ടോബിൾറോൺ ചോക്ലേറ്റ് നിർമാണ കേന്ദ്രം ആരംഭിക്കുന്നത്. പിരമിഡ് പോലെ ത്രികോണാകൃതിയിൽ ഏകീകൃത വലുപ്പത്തോടെ ലഭ്യമായ ആ ചോക്ലേറ്റുകൾ പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകർഷിച്ചു. പ്ലെയിൻ ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, സ്നോടോപ്പ്,വൺ ബൈ വൺ, ക്രിസ്‌പി കോക്കോനട് എന്നിങ്ങനെ ലഭ്യമായ ടോബിൾറോൺ തന്റെ വിത്യസ്ത ലോഗോ കൊണ്ടും ജനങ്ങൾക്കിടയിൽ പെരുമ നേടി. ടോബിൾറോൺ ലോഗോയിൽ സ്വിസ് പർവത നിരകളാണ് കാണപ്പെടുന്നതെന്നു ഒരു വിഭാഗം വിശ്വസിച്ചപ്പോൾ പാരീസിലെ ഡാൻസ് അംഗങ്ങൾ പരിപാടിയുടെ അവസാനം നിർമിക്കുന്ന പിരമിഡ് രൂപമാണ് അതെന്നു മറ്റൊരു കൂട്ടം വാദിച്ചു. ഏറ്റവും രസകരമായ സംഗതി എന്തെന്നാൽ സൂക്ഷിച്ചു നോക്കിയാൽ മലക്കുള്ളിൽ കുടുങ്ങിയ ഒരു കരടിയെ ആണ് നമുക്ക് ആ ലോഗോയിൽ കാണാനാകുക.

ചോക്ലേറ്റ് നിർമാണവസ്തുക്കളിൽ ഏറെ പുതുമകൾക്കൊന്നും അവസരം കൊടുക്കാത്ത ടോബിൾറോൺ തന്റെ തനതു രീതിയിൽ പാരമ്പര്യ ചോക്ലേറ്റ് നിർമാണ രീതി തന്നെയാണ് പിന്തുടരുന്നത്.10 വിത്യസ്ത വലുപ്പങ്ങളിൽ 11 വിത്യസ്ത രുചികളിൽ ടോബിൾറോൺ ലഭ്യമാണ്. 26 ബില്യൺ ഡോളറോളം വരുമാനത്തോടെ 120 രാജ്യങ്ങളിൽ പ്രചാരം ഉള്ള ടോബിൾറോണിന്റെ കീഴിൽ ഏതാണ്ട് 8 ലക്ഷത്തോളം ജീവനക്കാരുണ്ട്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close