ഇന്ന് 97 പേർക്ക് കോവിഡ്, 89 പേരുടെ ഫലം നെഗറ്റീവ്


Spread the love

ഇന്ന് സംസ്ഥാനത്ത് 97 പേർക്ക് കോവിഡ്.89 പേർക്ക് രോഗമുക്തി. രോഗം ബാധിച്ചവരിൽ 67 പേർ വിദേശത്തു നിന്നെത്തിയവരാണ്. 29 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.കണ്ണൂർ 4, കാസർഗോഡ് 3, പാലക്കാട്‌ 14,തൃശൂർ 6, കൊല്ലം 13, കോട്ടയം11, മലപ്പുറം 4, എറണാകുളം 6, ആലപ്പുഴ 9, പത്തനംതിട്ട 11, ഇടുക്കി 6, തിരുവനന്തപുരം 5, കോഴിക്കോട് 5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. സമ്പർക്കം വഴി 3 പേർക്ക് രോഗം പിടിപെട്ടു.1358 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.കണ്ണൂരിലെ എക്സൈസ് ഡ്രൈവറുടെ നിര്യാണത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി.
അയ്യങ്കാളി ദിനത്തെ അനുസ്മരിച്ചു പത്ര സമ്മേളനം ആരംഭിച്ച മുഖ്യമന്ത്രി പ്രവാസികൾക്ക് ടെസ്റ്റ്‌ നടത്താനാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ്‌ കിറ്റ് കേരളം നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചു. വിവിധ രാജ്യങ്ങളുടെയും ഏജൻസികളുടെയും എംബസികളുടെയും സഹകരണം ഇതിനാവശ്യമുണ്ടെന്നു അദ്ദേഹം പറഞ്ഞു. രോഗ വ്യാപനം തീവ്രമായ സാഹചര്യത്തിൽ പലരും വേണ്ട മുൻകരുതലുകളോ സാമൂഹ്യ അകലമോ പാലിക്കുന്നില്ലെന്നും അതിനാൽ പരിശോധന കർശ്ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close