സംസ്ഥാനത്ത്‌ ഇന്ന് 1184 പേർക്ക് കോവിഡ്


Spread the love

കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട് സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇന്നും 1000 കടന്നു. 1184 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 956 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായത്. രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്ത്‌ നിന്ന് എത്തിയവരും, 73 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 114 പേരുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം – 200, കൊല്ലം – 41, പത്തനംതിട്ട – 4, കോട്ടയം -40 , ആലപ്പുഴ -30, എറണാകുളം – 101, തൃശൂർ -40 ,പാലക്കാട്‌ -147 , ഇടുക്കി – 10, വയനാട് – 33, കണ്ണൂർ – 63, മലപ്പുറം – 255, കോഴിക്കോട് -66 , കാസർഗോഡ് – 146 എന്നിങ്ങനെ ആണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. 41 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത്‌ ഇന്ന് 784 പേർക്ക് രോഗമുക്തിയും ഉണ്ട്.

ഇന്ന് സംസ്ഥാനത്ത്‌ 7 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബ്ദു ബക്കർ (64),വയനാട് കൽപ്പറ്റ സ്വദേശി അലവിക്കുട്ടി(68), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമാ(50), എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി , കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (50),നീലേശ്വരം സ്വദേശി മുഹമ്മദ്‌ കുഞ്ഞി, മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസ എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറുകൾക്ക്‌ ഇടയിൽ 20583 സാമ്പിളുകളാണ് സംസ്ഥാനത്ത്‌ പരിശോധിച്ചത്.

ആലപ്പുഴ പാണാവള്ളി പുതിയ ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു. കോഴിക്കോട് അതിഥി തൊഴിലാളികൾക്ക് ഇടയിൽ രോഗവ്യാപനം കൂടുന്നതായും മുഖ്യമന്ത്രി അറിയിച്ചു, 3 ദിവസത്തിന് ഇടയിൽ 36 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്തെ വെള്ളറട, ഊരമ്പ്, പാറശ്ശാല മേഖലകളിൽ കൂടുതൽ വലിയ ക്ലസ്റ്ററുകൾക്കും സാധ്യത ഉണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധ ചുമതല ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകി. തീരദേശത്തെ പ്രത്യേക ചുമതല ഐ.ജി എസ്. ശ്രീജിത്തിന്നും, തിരുവനന്തപുരം റൂറലിന്റെ ചുമതല ഐ.ജി ഹർഷിത അട്ടല്ലൂരിക്കും ആണ് നൽകിയത്.

Read also :  കൊറോണയ്ക്ക് ഒപ്പം കുറ്റകൃത്യങ്ങളും വർധിക്കുന്നു..!

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close