സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം… കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്


Spread the love

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് കണക്കുകളില്‍ കേരളത്തിന് ഇന്ന് ആശ്വാസദിനം. ഇന്ന് 1140 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1059 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് നാല് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധന ഫലം നെഗറ്റീവായി. തിരുവനന്തപുരം 227, മലപ്പുറം 191, എറണാകുളം 161, കോഴിക്കോട് 155, തൃശൂര്‍ 133, കണ്ണൂര്‍ 77, കോട്ടയം 62, പാലക്കാട് 42, ആലപ്പുഴ 32, കൊല്ലം 25, കാസര്‍ഗോഡ് 15, പത്തനംതിട്ട 12, വയനാട് 8 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇന്ന് 4 കോവിഡ്19 മരണങ്ങളാണ് സ്ഥിരീകരിച്ചത്. എറണാകുളം രാജഗിരി സ്വദേശി ആഗസ്റ്റ് 22ന് മരണമടഞ്ഞ എന്‍.വി. ഫ്രാന്‍സിസ് (76 വയസ്സ്), കാസര്‍ഗോഡ് അരായി സ്വദേശി ആഗസ്റ്റ് 23ന് മരണമടഞ്ഞ ജീവക്യന്‍ (64 വയസ്സ്), കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി ആഗസ്റ്റ് 24ന് മരണമടഞ്ഞ കെ. രമേശന്‍ (45 വയസ്സ്), തിരുവനന്തപുരം എല്ലുവിള സ്വദേശി ആഗസ്റ്റ് 26ന് മരണമടഞ്ഞ സോമന്‍ (67 വയസ്സ്) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് മരണം 298 ആയി.
കേരളത്തില്‍ 22,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,653 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1466 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 11, വെള്ളിയാമറ്റം സബ് വാര്‍ഡ് 1, 2, 3, 15, എറണാകുളം ജില്ലയിലെ കൂവപ്പടി സബ് വാര്‍ഡ് 13, കീരമ്പാറ സബ് വാര്‍ഡ് 13, കൊല്ലം ജില്ലയിലെ പവിത്രേശ്വരം 4, തലവൂര്‍ 18, പാലക്കാട് ജില്ലയിലെ മലമ്പുഴ 3, കോട്ടോപ്പാടം 21, പത്തനംതിട്ട ജില്ലയിലെ റാന്നിപഴവങ്ങാടി 8, മെഴുവേലി 1, 9, വള്ളിക്കോട് 15 എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൈനകരി വാര്‍ഡ് 10, ആറാട്ടുപുഴ 11, എറണാകുളം ജില്ലയിലെ മുടക്കുഴ സബ് വാര്‍ഡ് 2, കുഴുപ്പിള്ളി സബ് വാര്‍ഡ് 3, കൊല്ലം ജില്ലയിലെ കുളക്കട 3, 19, പാലക്കാട് ജില്ലയിലെ നാഗലശേരി 2, 4, 6, വണ്ടാഴി 6, കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ 6 സബ് വാര്‍ഡ്, 4, 5, 11, കുഞ്ഞിമംഗലം 13, ഉദയഗിരി 3, പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ 5, നെടുമ്പ്രം സബ് വാര്‍ഡ് 9 എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. കേരളത്തില്‍ ഇതോടെ നിലവില്‍ 580 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close