
കേരളത്തിൽ ഇന്ന് 54 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. അതെ സമയം 56 പേർ രോഗമുക്തരായി. കോഴിക്കോട് -8, എറണാകുളം 7, തൃശൂർ 7, പാലക്കാട് 6, കാസർഗോഡ് 6, തിരുവനന്തപുരം 4, കണ്ണൂർ 4, കോട്ടയം 3, മലപ്പുറം 3, പത്തനംതിട്ട 2, ഇടുക്കി 2, കൊല്ലം, വയനാട് എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. 23 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. കൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ 27 പേർ ഇന്ന് രോഗ മുക്തരായി. തൃശൂർ 7, മലപ്പുറം 5, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ 3 പേർ, കണ്ണൂർ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ 2 പേർ വീതം, കാസർഗോഡ്, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് ഇന്ന് രോഗ മുക്തി നേടിയത്. 1340 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1101 പേർ ഇതുവരെയുള്ള കണക്കു പ്രകാരം രോഗ മുക്തി നേടിയിട്ടുണ്ട്. ഏകദേശം 242767 പേർ കേരളത്തിൽ നിരീക്ഷണത്തിലാണ്. 2023 പേർ ആശുപത്രികളിലും ബാക്കി 240744 പേർ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലും വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്. പുതിയതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി ഇന്ന് രേഖപ്പെടുത്തി. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ആകെ 122 ഹോട്ട് സ്പോട്ടുകളാണ് ഇപ്പോൾ നിലവിലുള്ളത്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2