
സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തിൽ വ്യാഴാഴ്ച 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, കാസർഗോഡ് 416, വയനാട് 259 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,16,21,033 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,700 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്
സ്വകാര്യ ബസുകൾക്കു മാര്‍ഗനിര്‍ദേശമായി;ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് സര്‍വീസ്
വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഓരോ ദിവസം ഇടവിട്ടാണ് സർവീസ് നടത്തേണ്ടത്. വെള്ളിയാഴ്ച ഒറ്റ അക്ക നമ്പരുള്ള ബസുകള്‍ക്ക് ഓടാം.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറും സര്‍വീസ് നടത്താം. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല.
സ്ഥാനാര്‍ഥിയാകാന്‍ പണം; സുരേന്ദ്രന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ ജാനുവിന് പണം നൽകിയെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.കെ. ജാനുവും കേസിൽ പ്രതിയാണ്. കൽപ്പറ്റ കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഹർജിയിലായിരുന്നു ഇന്നലെ കോടതി ഉത്തരവ്.
സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ പത്തു ലക്ഷം നൽകിയെന്ന് വെളിപ്പെടുത്തിയത് ജെ.ആർ.പി ട്രഷറർ പ്രസീദ അഴീക്കോടാണ്. സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പ്രസീദ പുറത്തുവിട്ടിരുന്നു.
ബ്ലാക്ക് ഫംഗസ്:മൂന്നുകുട്ടികളുടെ ഓരോ കണ്ണുകൾ വീതം നീക്കം ചെയ്തു
ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മുംബൈയിൽ മൂന്നുകുട്ടികളുടെ ഓരോ കണ്ണുകൾ വീതം നീക്കം ചെയ്തു. നാല്, ആറ്, പതിനാല് എന്നിങ്ങനെ പ്രായമുള്ള കുട്ടികൾക്കാണ് കണ്ണുകൾ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്. 14 വയസ്സുള്ള കുട്ടിക്കും പതിനാറുകാരിക്കും കോവിഡ് രണ്ടാംതരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്. ആശുപത്രിയിലെത്തി 48- മണിക്കൂറിനുള്ളിൽ തന്നെ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ജേസൽ ഷേത്ത് പ്രതികരിച്ചു.
പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്നു
മലപ്പുറം പെരിന്തൽമണ്ണയിലെ ഏലംകുളത്താണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന്
യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്.
ഏലംകുളം സ്വദേശി സി കെ ബാലചന്ദ്രൻ്റെ മകൾ ദൃശ്യ( 21)യെയാണ് വിനോദ് (21)
വീട്ടിൽ കയറി കുത്തിക്കൊന്നത്.വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവിൻറെ സ്ഥാപനത്തിൽ തീപിടുത്തമുണ്ടായിരുന്നു. ഇതിനു പിന്നിലും വിനോദ് ആണെന്നാണ് സൂചന.
അംബാനിക്ക് ബോംബ് ഭീഷണി: മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെ അറസ്റ്റ് ചെയ്തു
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെ എൻഐഎ അറസ്റ്റ് ചെയ്തു.അന്ധേരിയിലെ വസതിയിൽ രാവിലെ ആരംഭിച്ച റെയ്ഡിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1983ൽ സബ് ഇൻസ്പെക്ടറായി മുംബൈ പൊലീസിൽ ചേർന്ന പ്രദീപ് ശർമ മുംബൈ അധോലോകത്തെ തകർത്തുകളഞ്ഞ 300ൽ പരം ഏറ്റുമുട്ടലുകളിൽ പങ്കാളിയായിട്ടുണ്ട്.വ്യവസായി മൻസൂഖ് ഹിരണിന്റെ കൊലപാതകക്കേസിലും പ്രദീപ് ശർമയെ പ്രതിചേർത്തി ട്ടുണ്ട്.കേസുകളുമായി ബന്ധപ്പെട്ട് രണ്ടുതവണ എൻഐഎ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ഭോപ്പാലില്‍ പുതിയ വൈറസ് വകഭേദം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
മധ്യപ്രദേശിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ഭോപ്പാലിൽ രോഗം സ്ഥിരീകരിച്ച ഒരാളിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി.) റിപ്പോർട്ടിൽ പറയുന്നതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് . കൂടുതൽ അന്വേഷണം ആരംഭിച്ചതായും അണുബാധ വ്യാപനം കുറയ്ക്കുന്നതിനായി കോൺടാക്റ്റ് ട്രേസിങ് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ലാംബ എന്ന് പേരിട്ട കോവിഡിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച പറഞ്ഞിരുന്നു. പെറുവിൽ ആദ്യമായി തിരിച്ചറിഞ്ഞ ഈ വകഭേദം 29 രാജ്യങ്ങളിൽ കണ്ടെത്തിയിരുന്നു.
അസറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പുറത്താക്കി
മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി.പ്രസിഡന്റായിരിക്കെ അസർ നിരവധി വഴിവിട്ട പ്രവർത്തനങ്ങൾ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.കൂടിയാലോചനകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്നാണ് അസറിനെതിരെ അസോസിയേഷൻ ഭാരവാഹികളുടെ പരാതി. അസോസിയേഷൻറെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
2019 സെപ്തംബറിലാണ് മുൻലോക്സഭാംഗം കൂടിയായ അസറിനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താന ഹാജരാകണം; അറസ്റ്റുണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി
രാജ്യദ്രോഹക്കേസില്‍ നടി ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ ബോണ്ടിൽ കീഴ്ക്കോടതി ജാമ്യം നൽകണമെന്നും നിർദേശിച്ചു.അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി.
ചാനൽ ചർച്ചയിൽ
ജൈവായുധ പരാമർശം നടത്തിയതിനായിരുന്നു രാജ്യദ്രോഹ കേസ് ചുമത്തിയത്. ഞായറാഴ്ച വൈകിട്ട് 4.30 നാണ് കവരത്തി പോലീസ് സ്റ്റേഷനിൽ ആയിഷ സുൽത്താന ഹാജരാകേണ്ടത്
കിരീടം തേടി ഇന്ത്യ;ടെസ്റ്റ് ഫൈനലിന് നാളെ തുടക്കം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും വെള്ളിയാഴ്ച മത്സരിക്കാനിറങ്ങുo.വൈകീട്ട് മൂന്നുമുതൽ ഇംഗ്ലണ്ടിലെ ഏജീസ് ബൗൾ സ്റ്റേഡിയത്തിൽ നടക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) സംഘടിപ്പിക്കുന്ന ആദ്യ ടെസ്റ്റ് ടൂർണമെന്റാണിത്. രണ്ടു വർഷത്തോളം നീണ്ട മത്സരങ്ങൾക്കൊടുവിലാണ് പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും രണ്ടാം സ്ഥാനക്കാരായി
ന്യൂസീലൻഡും ഫൈനലിലെത്തിയത്. 2019- ഓഗസ്റ്റിൽ ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ടെസ്റ്റോടെ ടൂർണമെന്റ് തുടങ്ങിയിരുന്നെങ്കിലും. കോവിഡ് വ്യാപനത്തെ തുടർന്ന് ചില പരമ്പരകൾ രക്ഷിക്കുകയായിരുന്നു. ഇതോടെ, പോയന്റ് ശതമാനമായി ഫൈനലിനുള്ള മാനദണ്ഡം.