ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ് നയങ്ങൾ മാറാൻ പോകുന്നു. എല്ലാ കാർഡ് ഇടപാടുകൾക്കും ഇനി ടോക്കനൈസേഷന്‍ നടപ്പിലാക്കും.


Spread the love

രാജ്യത്ത് നടക്കുന്ന എല്ലാ ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ് ഇടപാടുകൾക്കും പുതിയ ടോക്കനൈസേഷന്‍ നയം ആർ.ബി.ഐ കൊണ്ടുവരാൻ പോകുകയാണ്. ഈ മാസം അതായത് ജൂലൈ 30 നു ഉള്ളിൽ പുതിയ ടോക്കനൈസേഷന്‍ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ് ആർ.ബി.ഐ അറിയിച്ചത്. കാർഡ് ഇടപാടുകൾക്ക് കാർഡിൽ തന്നെയുള്ള  വിശദാംശങ്ങളാണ് നിലവിൽ ഉപയോഗിച്ച് വരുന്നത്. ഇനിമുതൽ ടോക്കണ്‍ എന്നറിയപ്പെടുന്ന പ്രത്യേക കോഡ് വഴിയായിരിക്കും ഇടപാടുകൾ നടക്കുക. അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓഥന്റിഫിക്കേഷന്‍ എന്ന സംവിധാനം വഴി കാര്‍ഡ് ഉടമയ്ക്ക് യഥാസമയം ടോക്കനൈസേഷന്‍ പ്രവർത്തിപ്പിക്കാൻ സാധിക്കും.

ഓൺലൈൻ ഇടപാടുകളുടെ വ്യവസായത്തിലുടനീളം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഡാറ്റകൾ ലക്ഷത്തോളം തവണ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഓരോ കാർഡ് ഇടപാടുകളും പൂർത്തിയാക്കാൻ  കാർഡ് ഉടമയുടെ വിവരങ്ങളും ഇടപാടിനെ കുറിച്ചുള്ള വിശദാംശങ്ങളും അത്യാവശ്യമാണ്. ലോകത്തെമ്പാടുമുള്ള കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാൻ ഇത്തരം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ പരിരക്ഷിക്കേണ്ടതുണ്ട്. ഓരോ തവണയും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുമ്പോൾ ഉപയോക്താക്കളുടെ കാർഡ് നമ്പർ, പേര്, വാലിഡിറ്റി ഡേറ്റ്, മൂന്നക്ക സി.വി.വി എന്നിവ ഉൾപ്പെടെയുള്ള കാർഡ് വിവരങ്ങൾ നൽകണം. അടുത്ത ഇടപാടിനും മറ്റും വേണ്ടി ഈ കാർഡ് വിവരങ്ങൾ വിവിധ സ്ഥലങ്ങളിൽ സുരക്ഷിതമായി സേവ് ചെയ്യപെടുന്നുണ്ട്. ഇത്തരം ഡാറ്റകളെയാണ് ടോക്കനൈസേഷന്‍ വഴി കൂടുതൽ സെക്യൂർ ചെയുന്നത്.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ടോക്കണൈസേഷൻ എന്നാൽ കമ്പനിയുടെ ഇന്റേണൽ നെറ്റ്‌വർക്കിൽ നിന്ന് ഒരു ടോക്കൺ ഉപയോഗിച്ച് കൊണ്ട് കാർഡ് ഡാറ്റകൾ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയയാണ്. അതായത്, വിലയേറിയ കാർഡ് വിവരങ്ങൾക്ക് പകരം ഒരു നമ്പറാണ് ഇനി മുതൽ ഉപയോഗിക്കുക. ഒരു ഉപഭോക്താവിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ആക്‌സസ് ചെയ്യാനും വീണ്ടെടുക്കാനും പരിപാലിക്കാനും ഈ ടോക്കൺ നമ്പറാണ് ഇനി ഉപയോഗിക്കുക. ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾക്കും ബിസിനസ് വിശദാംശങ്ങൾക്കും ഉയർന്ന തലത്തിലുള്ള പരിരക്ഷ നൽകാൻ ഈ ടോക്കനൈസേഷന്‍ സംവിധാനം സഹായിക്കും.

English summary :- new tokenization rule by rbi on all credit debit card payments

Read also നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. കാരണം വ്യക്തമാക്കിക്കൊണ്ട് കമ്പനി രംഗത്ത്. 

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close