ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പരിക്ക്


Spread the love

കൊച്ചി : ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പരിക്കേറ്റു. രോഹിത് ബി. എസ്. സംവിധാനം നിര്‍വഹിക്കുന്ന ‘കള’ എന്ന പുതിയ സിനിമയ്ക്കായുള്ള സംഘട്ടന രംഗം ചിത്രീകരണത്തിനിടയ്ക്കാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. രണ്ട് ദിവസം മുമ്ബ് പിറവത്തെ സെറ്റില്‍ വെച്ചാണ് സംഭവം നടക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടൊവീനോ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close