കേരളത്തിലെ തീവണ്ടി ഗതാഗതം നാളെ മുതൽ സാധാരണ ഗതിയിലേക്ക്; 30 വണ്ടികൾ ഓടിത്തുടങ്ങും


Spread the love

തിരുവനന്തപുരം: കേരളത്തിലെ തീവണ്ടി ഗതാഗതം നാളെ മുതൽ സാധാരണ നിലയിലേക്ക്. കോവിഡി വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ നി‍ര്‍ത്തിവച്ച മുപ്പത് സ‍ര്‍വ്വീസുകളാണ് നാളെ മുതല്‍ ഓടിതുടങ്ങുന്നത്.ഭൂരിപക്ഷം ട്രെയിനുകളും നാളെയും മറ്റന്നാളുമായി സ‍ര്‍വ്വീസ് തുടങ്ങുമെങ്കിലും കൊച്ചുവേളി-ലോകമാന്യതിലക് ജൂണ്‍ 27 വരെ ഓടില്ലെന്ന് റെയില്‍വേ അറിയിച്ചു.

കേരളത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന എക്സ്പ്രസ്/ഇന്‍്റര്‍സിറ്റി/ജനശതാബ്ദി തീവണ്ടികളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സ‍ര്‍വ്വീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്.

പുനലൂര്‍ – മധുര, ചെന്നൈ എഗ്മോര്‍ – കൊല്ലം, എറണാകുളം – ബാനസവാടി, ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍, ചെന്നൈ – തിരുവനന്തപുരം, കൊച്ചുവേളി – മംഗലാപുരം, തിരുവനന്തപുരം – മധുര ട്രെയിനുകളും സര്‍വ്വീസ് പുനരാരംഭിക്കുന്നത് വൈകും.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close