
ക്ഷീരകർഷകർക്ക് പരിശീലന പരിപാടി
ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ജൂൺ 22, 24 തീയതികളിൽ ആദായകരമായ പാലുൽപാദനത്തിന് തീറ്റപ്പുൽകൃഷി എന്ന വിഷയത്തിൽ ക്ഷീരകർഷകർക്കായി ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കും.
പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ക്ഷീരകർഷകർ 9400831831 എന്ന നമ്പരിൽ 17, 18 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണിവരെയുള്ള സമയത്ത് വാട്ട്സ് ആപ്പ് നമ്പരിലൂടെ രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ: sfftraining2021@gmail.com.
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6