കോട്ടയം ജില്ലയിലെ കാഞ്ഞാറിനടുത്തുള്ള മേലുകാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് സമുദ്ര നിരപ്പിൽ നിന്ന് 3200 അടി ഉയരത്തിലാണ് . സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാൻ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്.
നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. കാരണം വ്യക്തമാക്കിക്കൊണ്ട് കമ്പനി രംഗത്ത്.
എല്ലാ കാലാവസ്ഥയിലും തണുത്തു നിൽക്കുന്ന ഒരു അന്തരീക്ഷം സഞ്ചാരികളെ വീണ്ടും വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നതാണ്. മഴക്കാലത്ത് പ്രകൃതിയുടെ മറ്റൊരു മനോഹരമായ ഭാഗം ഈ സ്ഥലത്ത് കാണാൻ സാധിക്കും. ഈ സ്ഥലത്തിന് മരങ്ങളില്ലാത്തതിനാലാണ് ഇലവീഴാപൂഞ്ചിറ എന്ന പേര് ലഭിച്ചതതെന്നാണ് പറയപ്പെടുന്നത്. ഇവിടെ നിന്നും നോക്കിയാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂർ എന്നീ ജില്ലകൾ കാണാൻ സാധിക്കും.
പൂഞ്ചിറയുടെ താഴ്വരയെ കുടയത്തൂർ മല, തോണിപ്പാറ, മാങ്കുന്ന് എന്നീ മലകൾ ചുറ്റി നിൽക്കുന്നു. മലയുടെ ഒരു വശത്ത് ഒരു ഗുഹയുമുണ്ട്. കേരളത്തിൽ ഇടിമിന്നൽ പതിക്കുന്ന ആദ്യ ഇടങ്ങളിൽ ഒന്നുകൂടിയാണ് ഇലവീഴാപ്പൂഞ്ചിറ. പാഞ്ചാലിക്ക് കുളിക്കാനായി ഭീമസേനൻ ചിറ നിർമ്മിച്ചെന്നും ആ ചിറയാണ് ഇവിടെ ഉളളതെന്നും പറയപ്പെടുന്നു.
ഇ–ഇരുചക്ര വാഹനങ്ങളുടെ ഭാവി ഒലയുടെ പുതിയ സെല്ലിലൂടെ
മാങ്കുന്ന്, കൊടയത്തുമല, തോന്നിപ്പാറ എന്നീ മൂന്ന് കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്വര കോട്ടയം ജില്ലയിൽ ആയിരം ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. പ്രകൃതി സൗന്ദര്യം കൊണ്ട് കേരളത്തിലെ ഏതു ടൂറിസ്റ്റ് സ്ഥലങ്ങളെയും കിടപിടിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ.
മൺസൂൺ കാലത്ത് ഇവിടെ അതിമനോഹരമായ പ്രകൃതി വിരുന്ന് തന്നെയാണ് കാണാൻ സാധിക്കുക. മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ട ഒരു മികച്ച ട്രെക്കിംഗ് പാതയാണ് ഇലവീഴാപൂഞ്ചിറയിലുള്ളത്.
Read also… – കേരളത്തിലും അധികം വൈകാതെ ഹൈഡ്രജന്‍ ബസുകള്‍