
സി.സി.ടി.വി യുടെ സഹായത്തോടെ കന്നുകാലി മോഷ്ടാവിനെ പിടികൂടി കഠിനംകുളം പോലീസ്. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് സംഭവം നടന്നത്. പെരുമാതുറ മാടൻവിള സ്വദേശി ആയ അഷ്കർ(30) ആണ് പോലീസ് പിടിയിൽ ആയത്. ചേരമാൻതുരുത്ത് നിവാസികൾ ആയ നിസാമുദ്ദീന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടി ഇട്ടിരുന്ന പോത്തും, സമീപവാസി ആയ ശാഹുൽ എന്ന യുവാവിന്റെ കാളയുമാണ് മോഷണം പോയത്. ഇവരുടെ പരാതിയെ തുടർന്ന് കഠിനംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്താൻ സഹായിച്ചത് സമീപത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി യിലെ ദൃശ്യങ്ങളും.
സി.സി.ടി.വി പരിശോധിച്ചപ്പോൾ പ്രതി രണ്ട് കന്നുകാലികളുമായി നടന്നു പോകുന്ന ദൃശ്യം ലഭിക്കുക ആയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ വഴി മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലീസ് അഷ്കറിനെ അറസ്റ്റ് ചെയ്തു. മോഷണം പോയ കന്നുകാലികളെ കണിയാപുരത്തിന് സമീപം ജന്മിമുക്ക് എന്ന സ്ഥലത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തി. കഠിനംകുളം സ്റ്റേഷനിലെ എസ്.എച്ച്.ഒ വിനേഷ് കുമാർ, എസ്.ഐ ആർ.രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.
Read also :- കൊറോണയ്ക്ക് ഒപ്പം കുറ്റകൃത്യങ്ങളും വർധിക്കുന്നു..!
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് ലൈക് ചെയ്യുകhttp://bitly.ws/8Nk2