
മഹാമാരിയുടെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ജില്ലയില്‍ കഴിഞ്ഞ കഴിഞ്ഞ നാല് ദിവസം കൊണ്ട് 342 പേരുടെ പരിശോധനാഫലമാണ് തിരുവനന്തപുരം ജില്ലയില്‍ പോസിറ്റീവായത്. വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ സ്ഥിതി ഇനിയും രൂക്ഷമാകും എന്ന് തന്നെയാണ് ആരോഗ്യ വിഭാഗം നല്കുന്ന മുന്നറിയിപ്പ്.
വൈറസ് വ്യാപനം രൂക്ഷമായ ക്ലസ്റ്ററുകളില്‍( പൂന്തുറ ഉള്‍പ്പടെയുള്ള മേഖലകള്‍) ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ അതുപോലെ തുടരുമെന്നും മറ്റ് മേഖലകളില്‍ സാധാരണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കരോഗികളുടെ എണ്ണമാണ് തിരുവനന്തപുരത്ത് കൂടുതലും. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 19വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് സമൂഹവ്യാപനം അല്ലെന്നും ചില പ്രത്യേക ക്ലസ്റ്ററുകളില്‍ സൂപ്പര്‍ സ്പ്രെഡ് നടന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയന്ത്രിക്കാനാവാതെ കോവിഡ്; ഇന്ന് 416 പേർക്ക് രോഗം
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/covid-update-2/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക