ഇലക്ട്രിക് വാഹന നിർമ്മാണം ശക്തിപ്പെടുത്താൻ ഒരുങ്ങി ടി.വി.എസ് മോട്ടോർസ്.


Spread the love

ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ – വിതരണ മേഖലിയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങി ടി.വി.എസ്. ഇന്ത്യൻ നിരത്തുകളിൽ പതിറ്റാണ്ടുകളായി നിലയുറപ്പിച്ച ടി.വി.എസ് മോട്ടോർസ് ഇലക്ട്രിക് രംഗത്തും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള പല മോട്ടോർ വാഹന നിർമ്മാതാക്കളും ഇപ്പോൾ ഇലക്ട്രിക് രംഗത്തിന് കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. ഈയൊരു സാഹചര്യം കണ്ട് തന്നെയാണ് ടി.വി.എസ് മോട്ടോർ കമ്പനി അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വിപുലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ടി.വി.എസ് പല സ്വകാര്യ  സ്ഥാപനങ്ങളിൽ നിന്നുമായി 4,000 മുതൽ 5,000 കോടി രൂപ വരെ സമാഹരിക്കുന്നതിനായുള്ള  ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

  ജനങ്ങൾ പെട്രോൾ / ഡീസൽ വാഹനങ്ങളിൽ നിന്നും ഇലക്ട്രിക് വാഹനത്തിലേക്ക് മാറുന്ന കാലമാണ് ഇത്. അതുകൊണ്ടു തന്നെ ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പ്രൊഡക്ഷൻ – ലിങ്ക്ഡ് ഇൻസെന്റീവ് (പി‌.എൽ‌.ഐ) സ്കീമുകളും സമാനമായ മറ്റു പല സർക്കാർ സംരംഭങ്ങളും പ്രയോജനപ്പെടുത്തി ഇലക്ട്രിക് വാഹന വിഭാഗത്തിൽ മെച്ചപ്പെട്ട അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാണ് ടി.വി.എസ് ലക്ഷ്യമിടുന്നത്. 2021- 22 വാർഷിക വർഷത്തിലെ റിപ്പോർട്ട് അനുസരിച്ച് ഇലക്ട്രിക് സെഗ്‌മെന്റിൽ കമ്പനിയുടെ  പ്രവർത്തനം വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള പല പദ്ധതികളിലും ടി.വി.എസ് ഭാഗമായിട്ടുണ്ട്.

  ഈ വർഷം പുറത്തിറങ്ങിയ ടി.വി.എസ് ഇലക്ട്രിക് സ്കൂട്ടറായ ഐ-ക്യുബിന് രാജ്യത്തുടനീളം മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്നു വ്യത്യസ്ത വേരിയന്റിൽ ലഭ്യമായ സ്കൂട്ടർ ആവിശ്യകാർക്ക് ടി.വി.എസ് വെബ്സൈറ്റ് വഴി ബുക്ക്‌ ചെയ്യാവുന്നതാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിന് പുറമെ ചാർജിങ് സ്റ്റേഷനുകളുടെ വിപുലീകരണം, സർവീസ് സെന്ററുകളുടെ പ്രവർത്തനം തുടങ്ങിയവയും ടി.വി.എസ് മുന്നിൽ കാണുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മോട്ടോർ വാഹന നിർമ്മാതാക്കളിൽ ഒന്നായ ടി.വി.എസ് ലോകത്തിലെ പ്രമുഖ ആഡംബര വാഹന നിർമ്മാതാക്കളായ B.M.W മൊട്ടറോഡുമായി  സംയോജിച്ച് വാഹനം നിർമ്മിച്ചിരുന്നു. ടി.വി.എസ് ഇപ്പോൾ B.M.W യുമായുള്ള പാർട്ടണർഷിപ്പ് വർധിപ്പിച്ചുകൊണ്ട് ഇലക്ട്രിക് വാഹന മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ലക്ഷ്യമിടുന്നുണ്ട്.

English Summary :- Tvsmotors looking forward to bring more efficient production in electric vehicles

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close