ട്വീറ്റിൽ വരുത്തിയ പിശകുകൾ നോക്കി ഇനി വിഷമിക്കേണ്ട. പുതിയ ‘ ട്വീറ്റ് എഡിറ്റ് ‘ ഓപ്ഷനുമായി ട്വിറ്റർ.


Spread the love

അല്പമെങ്കിലും ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഇന്നത്തെ തലമുറ ഉപയോഗിക്കുന്ന ആപ്പ് ആണ് ട്വിറ്റർ. ദിവസവും ഒട്ടനവധി വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും സാക്ഷിയാകുന്ന ട്വിറ്ററിന് ഇന്ത്യയിൽ ഇന്ന് രണ്ട് കോടിയിലധികം ആക്റ്റീവ് യൂസേഴ്സുണ്ട്.  അങ്ങനെയുള്ള ഈ ട്വിറ്ററിൽ ട്വീറ്റുകൾ അഥവാ പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്ന എല്ലാവരും ഒരിക്കൽ എങ്കിലും വേണമെന്ന് ആഗ്രഹിച്ച ഒരു ഫീച്ചറാണ് ‘ട്വീറ്റ് എഡിറ്റ്‌ ‘. ഒരു ട്വീറ്റ് പോസ്റ്റ്‌ ചെയ്തുകഴിഞ്ഞാൽ പിന്നെ അത് എഡിറ്റ്‌ ചെയ്യാനോ തെറ്റുകൾ തിരുത്താനോ ഒന്നും പറ്റുകയില്ല. ഈയൊരു സുരക്ഷാ ഫീച്ചർ വലിയ തലവേദനകളാണ് യുസേഴ്‌സിന് ഇടയിൽ ഉണ്ടാക്കിയിരുന്നത്. ഇപ്പോളിതാ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ട്വിറ്റർ ഉപയോക്താക്കൾക്ക് അവർ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകിയിരിക്കുകയാണ്. പക്ഷെ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പണമടച്ച് ട്വിറ്റർ ഉപയോഗിക്കുന്നവർക്ക്  മാത്രമേ ഈ ഫീച്ചർ ലഭിക്കുകയുള്ളൂ. ബാക്കിയുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുമോ എന്ന കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

പുതുതായി അവതരിപ്പിച്ച എഡിറ്റ് ഓപ്ഷൻ ആദ്യ ഘട്ടത്തിൽ ട്വിറ്റർ ജീവനക്കാർക്കും പിന്നീട് ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്കുമാണ് ലഭ്യമാക്കുക. അതിന് പിന്നാലെയാണ് എല്ലാവർക്കും അവരുടെ ട്വീറ്റുകൾ എഡിറ്റ്‌ ചെയ്യാനുള്ള ഓപ്ഷൻ നൽകാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ പെയ്ഡ് ആപ്പായ ട്വിറ്റർ ബ്ലൂവിൽ നിന്നും പ്രിന്റ് ചെയ്ത ‘എഡിറ്റ് ബട്ടൺ’ ചിത്രം ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഈ പെയ്ഡ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ ട്വീറ്റിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അവർക്ക് ട്വീറ്റ് ഇല്ലാതാക്കുകയോ മറ്റൊരു പോസ്റ്റ്‌ നിർമ്മിക്കുകയോ ചെയ്യേണ്ടതില്ല. മറിച്ച്, പോസ്റ്റ്‌ ചെയ്ത് 30 മിനുട്ടിന് ഉള്ളിൽ ട്വീറ്റ് എഡിറ്റ്‌ ചെയ്യാവുന്നതാണ്. ഇങ്ങനെ എഡിറ്റ്‌ ചെയ്ത ട്വീറ്റുകൾ മനസിലാക്കാൻ പറ്റുന്ന തരത്തിലുള്ള ലേബലിങും ട്വീറ്റുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. ആ ലേബലിൽ ക്ലിക് ചെയ്‌താൽ എഡിറ്റ്‌ ചെയ്ത വിവരങ്ങൾ അടങ്ങുന്ന എഡിറ്റ്‌ ഹിസ്റ്ററി കാണാനും ട്വിറ്റർ സൗകര്യമൊരുക്കിയിട്ടുണ്ട്.

English summary :- twitter to add tweet edit button for editing the tweet after the posting.

Read also വരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close