
ഉത്തര്‍പ്രദേശിലെ ഗംഗ കനാലില്‍ ചെളി നീക്കുന്നതിനിടെ രണ്ടു കാറുകള്‍ കണ്ടെത്തി. രണ്ട് കാറുകളിലായി ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഉത്തരേന്ത്യയിൽ ഗംഗക്കും യമുനയ്ക്കും ഇടയിലുള്ള ദോവാബ് മേഖലയിലെ ജലസേചനത്തിനായി നിർമ്മിക്കപ്പെട്ട കനാൽ ശൃഖലയാണ് ഗംഗ കനാൽ. ഉത്തർപ്രദേശിലെ ലെ മുസാഫര്‍ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാഗ്ര സ്വദേശിയായ ദില്‍ഷാദ് അന്‍സാരി(27),ഹരേന്ദ്ര ദത്താത്രെ എന്നിവരുടെ മൃതദേഹങ്ങള്‍ കനാലില്‍നിന്ന് കണ്ടെത്തുന്നത്. നദിയില്‍നിന്ന് പുറത്തെടുത്ത കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിന്‍സീറ്റില്‍ അഴുകിയ നിലയില്‍ ദില്‍ഷാദ് അന്സാരിബഹ് മൃതദേഹം കണ്ടെത്തിയത്. കാറില്‍നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ദില്‍ഷാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്്. കൂട്ടുകാരന്റെ കാറുമായി പോയ ദില്‍ഷാദിനെ കഴിഞ്ഞ ജനുവരി മുതല്‍ കാണാതായതായി സഹോദരന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. ദില്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോ മീറ്റര്‍ മാറി സിഖേദയിലാണ് രണ്ടാമത്തെ കാര്‍ കനാലില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാതായ ഹരേന്ദ്ര ദത്താത്രെ പോലീസ് തിരച്ചറിഞ്ഞു. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈ.എസ്.പി. ഹിമാന്‍ഷു ഗൗരവ് പറയുന്നു.രണ്ടു സംഭവങ്ങളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://bit.ly/3jhwCp6