വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ഓര്‍മയായിട്ട് രണ്ട് വര്‍ഷം…


Spread the love

തിരുവനന്തപുരം: വയലിനിസ്റ്റുമായ ബാലഭാസ്‌കര്‍ വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ മകളും മരിച്ചിരുന്നു. വിവാദങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് ക്രൈംബ്രാഞ്ച്. അതേസമയം കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള നടപടികളും തുടങ്ങി.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാല് മണിയോടെ കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരുകിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മകള്‍ തേജസ്വിയെ നഷ്ടമായി. ഒരാഴ്ചക്ക് ശേഷം ബാലഭാസ്‌കറും. തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തേക്കുള്ള രാത്രിയാത്രയിലും അപകടത്തിലും സാമ്ബത്തിക ഇടപാടുകളിലുമെല്ലാം സംശയം ഉന്നയിച്ച് പിതാവ് രംഗത്തെത്തിയതോടെ അപകടത്തിന് ദുരൂഹതയുടെ മറവീണു. പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി കാറപകടം സംബന്ധിച്ച് ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്. ഒടുവില്‍ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നെങ്കിലും ഈ കണ്ടെത്തലില്‍ കുടുംബം തൃപ്തരയിരുന്നില്ല. ബാലഭാസ്‌കറിന്റെ ട്രൂപ്പംഗങ്ങള്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെയാണ് മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം പരാതിപ്പെടുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close