
“യുണൈറ്റഡ് അറബ് എമിരേറ്റ്സ്” തങ്ങളുടെ പ്രഥമ ചൊവ്വാ ദൗത്യം തിങ്കളാഴ്ച വിജയകരമായി വിക്ഷേപിച്ചു. ജപ്പാനിലെ ‘തനേഗാഷിമ’ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ” അൽ അമൻ” എന്ന് പേരായ ബഹിരാകാശ പേടകം വിക്ഷേപിച്ചത് . ‘പ്രതീക്ഷ’ എന്നാണ് “അൽ അമൻ” എന്ന പേരിന്റെ അർത്ഥം. യു.എ.ഇ സമയം പുലർച്ചെ 1.38 നും, ജപ്പാൻ സമയം രാവിലെ 6.58-നും ആണ് വിക്ഷേപണം നടന്നത്.
പേടകം 7 മാസം കൊണ്ട് ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിച്ചേരും എന്നാണ് കണക്കുകൂട്ടൽ. ഇത് പ്രകാരം, 2021 ഫെബ്രുവരി മാസം പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിച്ചേരുകയും, ചൊവ്വാ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ച് വിവരം നൽകാൻ ആരംഭിക്കുകയും ചെയ്യും. ജപ്പാന്റെ H-11A റോക്കറ്റിലാണ് വിക്ഷേപിച്ചത്. 2020 ജൂലൈ 14-ന് ആയിരുന്നു വിക്ഷേപണം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയെ തുടർന്ന് ഇത് രണ്ട് പ്രാവിശ്യം മാറ്റി വയ്ക്കുകയായിരുന്നു.
വിക്ഷേപിച്ച് ഒരു മണിക്കൂറിനുള്ളിൽ ബഹിരാകാശ പേടകം അതിന്റെ സോളാർ പാനലുകൾ വിന്യസിപ്പിച്ച്, സിസ്റ്റത്തെ പ്രവർത്തനക്ഷമമാക്കിയിരുന്നു. അതോടൊപ്പം തന്നെ, ഭൂമിയോടുള്ള റേഡിയോ ആശയവിനിമയം സ്ഥാപിച്ചു. യു.എ.ഇ യിലെ ‘മുഹമ്മദ് ബിൻ റഷീദ് ‘ ബഹിരാകാശ നിലയത്തിലാണ് “അൽ ആമീൻ” പേടകം നിർമ്മിച്ചത്. ഈ ചൊവ്വാ ദൗത്യത്തിന്റെ ആകെ ചിലവ്, 200 മില്യൺ യു.എസ് ഡോളറാണ് എന്ന് യു.എ.ഇ ശാസ്ത്ര വിഭാഗം മന്ത്രി സാറാ ആമീറി അറിയിച്ചു. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ പൂർണ്ണമായ ഒരു ചിത്രം എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം എന്ന് അവർ അറിയിച്ചു. അതിനായി അന്തരീക്ഷത്തിൽ ദിവസേനയുള്ള കാലികമായ മാറ്റങ്ങളും പഠനം നടത്തും.
യു.എ.ഇ ഈ പരീക്ഷണത്തെ കുറിച്ച് ആദ്യമായി അറിയിച്ചത് 2014-ലായിരുന്നു. 2017-ൽ ദേശീയ ബഹിരാകാശ പദ്ധതിക്ക് തുടക്കം കുറിച്ചു. തദ്ദേശീയ പ്രാഗത്ഭ്യം ഉള്ളവരെ വളർത്തിയെടുക്കുവാൻ ആയിരുന്നു ലക്ഷ്യം. 9.4 മില്യൺ ജനങ്ങളിൽ ഏറിയ പങ്കും വിദേശത്ത് ജോലി ചെയ്യുന്നവർ ആണ്. അതിനാൽ മറ്റു രാഷ്ട്രങ്ങളെ പോലെ ശാസ്ത്രീയമായ അടിത്തറ യു.എ.ഇ യ്ക്ക് കുറവായിരുന്നു. കൂടാതെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന “മുഹമ്മദ് ബിൻ റഷീദ് ബഹിരാകാശ നിലയം, 494 മില്യൺ കിലോമീറ്റർ ദൂരമുള്ള പേടകത്തിന്റെ സഞ്ചാരം ശ്രദ്ധിക്കുകയും ചെയ്യും.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2