പെട്രോൾ ബൈക്കുകളെക്കാൾ വേഗതയിൽ പായുന്ന ഇലക്ട്രിക് ബൈക്ക്. അൾട്രാവയലറ്റ് f77 നെ കുറിച്ച് കൂടുതലറിയാം…


Spread the love

പല രാജ്യങ്ങളിലും ചീറിപാഞ്ഞുക്കൊണ്ട് പോകുന്ന ഇലക്ട്രിക് ബൈക്കുകൾ കണ്ട് നാം പലപ്പോഴായും അമ്പരന്ന് പോയിട്ടുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ ഇത്തരം ഇലക്ട്രിക് ബൈക്കുകൾ അധികമൊന്നും പുറത്തിറങ്ങാറില്ല. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകളാണ് കൂടുതലും പുറത്തിറങ്ങാറുള്ളത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്ന ബൈക്ക് പ്രേമികളെ ഇത് നിരാശപ്പെടുത്താറുണ്ട്. ഇന്ത്യൻ വാഹനവിപണിയിലെ ഈയൊരു അവസരം ശരിയായി വിനിയോഗിക്കാൻ ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി തന്നെ തുനിഞ്ഞിറങ്ങുകയാണ്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൾട്രാവയലറ്റ് എന്ന കമ്പനിയാണ് തങ്ങളുടെ ഇലക്ട്രിക് ബൈക്കായ F77 പുറത്തിറക്കാൻ പോകുന്നത്. ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയായ ഇലക്ട്രിക് വാഹനമേഖലയിൽ ഒരു ചലനം സൃഷ്ടിക്കാൻ പറ്റുന്ന തരത്തിലാണ് അൾട്രാവയലറ്റ് ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. ബൈക്കിന്റെ പവർ ഡെലിവറിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഒരുകൂട്ടം യുവാക്കൾ ചേർന്നുക്കൊണ്ട്‌ രൂപീകരിച്ച കമ്പനിയായ അൾട്രാവയലറ്റ്,  തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്കായ f77 നെ 2019 ലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ ബൈക്കിന്റെ ടെക്നികൽ ഭാഗങ്ങളിൽ കൂടുതൽ അഴിച്ചുപണികൾ കമ്പനി നടത്തിയിരുന്നു. ഇതിന്റെ ഫലമായി 140 കിലോമീറ്റർ ഉണ്ടായിരുന്ന ഫുൾ ചാർജ് ഡിസ്റ്റൻസ് റേഞ്ച് 200 കിലോമീറ്ററോളം വർദ്ധിപ്പിക്കാൻ പറ്റിയിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ചില ഇലക്ട്രിക് സ്കൂട്ടറുകൾ നേരിടുന്ന പ്രശ്നമാണ് ബാറ്ററിയിൽ ഉണ്ടാകുന്ന തീപ്പിടുത്തം. ഈയൊരു പ്രശ്നത്തെ കൂടുതൽ വിലയിരുത്തിക്കൊണ്ട് തങ്ങളുടെ ബൈക്കുകളിൽ അത് ഇല്ലാതാക്കാനും അൾട്രാവയലറ്റ് സ്ഥാപകൻ നാരായൺ സുബ്രഹ്മണ്യന്‍ ശ്രമിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്പോർട്സ്, അഡ്വേൻചർ, ടൂറിങ് ബൈക്ക് വിപണിയിൽ മുമ്പേ തന്നെ ഇടംപിടിച്ച കെ.ടി.എം RC 390, യമഹ V3, RR310 എന്നീ മോഡലുകളുമായാണ് അൾട്രാവയലറ്റ് f77 മത്സരിക്കാൻ പോകുന്നത്. ഒരു സ്പോർട്സ് ബൈക്കിന്റെ എല്ലാ ഗുണങ്ങളുമുള്ള വാഹനത്തിന്റെ മൈന്റൈനൻസ് കോസ്റ്റ് പെട്രോൾ ബൈക്കുകളെക്കാളും കുറവായിരിക്കുമെന്നാണ് കമ്പനി ഉറപ്പുനൽകുന്നത്. ബൈക്കിന്റെ ഫസ്റ്റ് ലുക്ക്‌ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടത്. ബാംഗ്ലൂരിലെ ഒരു  എയർസ്ട്രിപ്പിൽ നടന്ന ടെസ്റ്റ് റൈഡിൽ 147 km/h വേഗതയാണ് f77 കൈവരിച്ചത്.

English summary :- india’s electric bike ultraviolet f77 details.

Read alsoഇലക്ട്രിക് മേഖലയിൽ കരുത്തുകാട്ടാൻ മഹീന്ദ്ര. അണിയറയിലുള്ളത്‌ അഞ്ച് ഇലക്ട്രിക് കാറുകൾ.

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി മുതൽ ശബ്ദം വേണമെന്ന് സർക്കാർ നിർദ്ദേശം.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close